Malayalam - വർണ്ണം



വർണ്ണം

വർണങ്ങൾ കൂടി ചേർന്നാണ് അക്ഷരങ്ങൾ ഉണ്ടാകുന്നത്. ഭാഷയിലെ ഉച്ചരിക്കാൻ കഴിയുന്ന ഏറ്റവും ചെറിയ ശബ്ധിക ഘടകത്തെയാണ് അക്ഷരം എന്ന് പറയുന്നത്. അക്ഷരങ്ങൾ കൂടി ചേർന്ന് വാക്കുകളും വാക്കുകൾ കൂടി ചേർന്ന് വാചകങ്ങളും ഉണ്ടാകുന്നു.


വർണ്ണം       അക്ഷരം

ച് + അ        ച

ക് + അ         ക

ശ് + ഇ          ശി

സ് + അ        സ

ക് + ഋ          കൃ

പ് + ര           പ്ര



അക്ഷരത്തിന്റെ രൂപമാണ് ലിപി

അക്ഷരത്തിന്റെ ആത്മാവാണ് ഉച്ഛാരണം

മലയാളത്തിൽ അക്ഷരലിപിയും, ഇംഗ്ലീഷിൽ വർണ്ണ ലിപിയുമാണ് പിന്തുടർന്ന് പോരുന്നത്.

വട്ടെഴുത്ത്:

മലയാളത്തിന്റെ ആദ്യകാല ലിപിയാണ് വട്ടെഴുത്ത്. ബ്രാഹ്മി ലിപിയിൽ നിന്നാണ് വട്ടെഴുത്തു ഉണ്ടായത്. തെക്കൻ മലയാണ്മ, തെക്കൻ മലയൻ, നാനം മോനം , മലയാൻ തമിഴ്, ചേര പാണ്ഡ്യ എഴുത്ത്, രയസ വടിവ്,ഗജ വടിവ്, മലയാളം എന്നിവയെല്ലാം വട്ടെഴുത്തിന്റെ മറ്റു പേരുകളാണ്. വട്ടെഴുത്തിൽ മുപ്പതോളം ദ്രാവിഡ അക്ഷരങ്ങളാണുള്ളത്. സംസ്‌കൃത ഭാഷ എഴുതാൻ സാധിക്കാത്ത ലിപിയാണ് വട്ടെഴുത്ത്. അത് കൊണ്ട് തന്നെ സംസ്‌കൃത ഭാഷാ ഗ്രന്ഥങ്ങൾ കൂടി എഴുതാൻ ഉണ്ടാക്കിയ ഭാഷയാണ് "ഗ്രന്ഥം ലിപി." വട്ടെഴുത്തും ഗ്രന്ഥ ലിപിയും ചേർന്നതാണ് ആര്യനെഴുത്ത് അഥവാ ആര്യ ലിപി. മലയാള അക്ഷരങ്ങൾ ആര്യലിപി എന്നാണു ഇപ്പോൾ അറിയപ്പെടുന്നത്. 

വട്ടെഴുത്തിനുദാഹരണം:
1 - ൧ 
2 - ൨ 
3 - ൩

മലയാളം ലിപി ആദ്യം അച്ചടിച്ച പുസ്തകമാണ് "ഹോർത്തൂസ് മലബാറിക്കസ്."

വട്ടെഴുത്ത് ലിപിയിൽ എഴുതപെട്ട ശാസനം 
വാഴപ്പിള്ളി ശാസനം 

വാഴപ്പിള്ളി ശാസനം എഴുതപ്പെട്ടത് എന്ന്?
A. D 832 

കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ശാസനം 
വാഴപ്പിള്ളി ശാസനം

മലയാള ലിപിയിലുള്ള ആദ്യ ശാസനം?
വാഴപ്പിള്ളി ശാസനം

'നമഃ ശിവായ' എന്ന വാക്യത്തിൽ തുടങ്ങുന്ന ശാസനം 
വാഴപ്പിള്ളി ശാസനം

ചെമ്പു തകിടിൽ എഴുതിയ ശാസനം 
വാഴപ്പിള്ളി ശാസനം

'പരമേശ്വര ഭട്ടാരകൻ' എന്ന് പേരു രേഖപ്പെടുത്തിയ രാജശേഖര വർമ്മ എന്ന രാജാവാണ് "വാഴപ്പിള്ളി ശാസനം" പുറപ്പെടുവിച്ചത്.

ചേര രാജാക്കന്മാർക്ക് റോം നഗരവുമായി ബന്ധമുണ്ടെന്ന് തെളിവുള്ള ശാസനം 
വാഴപ്പിള്ളി ശാസനം
  "വാഴപ്പിള്ളി ക്ഷേത്രത്തിലെ നിത്യപൂജ മുടക്കുന്നവൻ ചേര രാജാവിന് 100 നൽകണം" എന്നതാണ് വാഴപ്പിള്ളി ശാസനം 


മലയാള അക്ഷരങ്ങൾ

മലയാളത്തിൽ 15 സ്വരങ്ങളും 36 വ്യഞ്ജനങ്ങളും ഉൾപ്പെടെ 51 അക്ഷരങ്ങളാണുള്ളത്.

‘അ’ മുതൽ ‘അം:’ വരെയുള്ള സ്വരാക്ഷരങ്ങളും 

'ക' മുതൽ 'മ' വർഗ്ഗക്ഷരങ്ങൾ
യ,ര,ല,വ --മധ്യമങ്ങൾ 
'ഹ' -- ഘോഷി 
ള, ഴ,റ --  ദ്രാവിഡ മധ്യമങ്ങൾ 
വർത്സ്യം --  റ്റ (ഖരം) ന (അനുനാസികം) എന്നിവയാണ് വ്യഞ്ജനാക്ഷരങ്ങൾ.

വർണ്ണങ്ങളാക്കുക:- ആകാശം
ആ =സ്വരം
ക്+ ആ = വർഗ്ഗാക്ഷരം
ശ്+അം = ഊഷ്മാക്കൾ

വാചകം: ഏതെങ്കിലും വസ്തുവിനെയോ ക്രിയയെയോ ഗുണത്തെയോ കുറിക്കുന്നതിനെ വാചകം 

ദ്യോതകം: തനിച്ചു നിൽക്കുമ്പോൾ ഒരർത്ഥവുമില്ലാത്ത വാക്കുകൾ " വടി കൊണ്ട് അടിച്ചു"

വടി, അടിച്ചു = വാചകം 

കൊണ്ട് = ദ്യോതകം 

വാചകം മൂന്നു വിഭാഗമുണ്ട് 

നാമം: പേരിനെ സൂചിപ്പിക്കുന്നു 

കൃതി: പ്രവൃത്തി 

ഭേദകം: വസ്തുവിന്റെയോ,വ്യക്തിയുടെയോ ഗുണത്തെ സൂചിപ്പിക്കുക 

"പശു പച്ച പുല്ല് തിന്നു"

പശു= നാമം 

പച്ചപുല്ല് =ദ്യോതകം 

തിന്നു= കൃതി 




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ