State: PUNJAB പഞ്ചാബ്



പഞ്ചാബ് സംസ്ഥാനം നിലവിൽ വന്ന വർഷം?
1956 നവംബർ 1 

പഞ്ചാബിന്റെ തലസ്ഥാനം?
ചണ്ഡിഗഢ്

ഇന്ത്യ സ്വാതന്ത്രമാകുമ്പോൾ പഞ്ചാബിന്റെ തലസ്ഥാനം?
ഷിംല (ഇപ്പോൾ ഹിമാചൽ പ്രദേശിന്റെ ഭാഗം)

പഞ്ചാബ് ഹൈക്കോടതി സ്ഥിതി ചെയ്യുന്നത്?
ചണ്ഡിഗഢ്

പഞ്ചാബിന്റെ ഔദ്യോഗിക പക്ഷി?
നോർത്തേൺ ഗോഷാവ്ക്

പഞ്ചാബിന്റെ ഔദ്യോഗിക മൃഗം?
കൃഷ്ണമൃഗം (കരിമാൻ).

പഞ്ചാബിന്റെ ഔദ്യോഗിക വൃക്ഷം?
ശിംശപാവൃക്ഷം (indian rosewood)

പഞ്ചാബിലെ ഔദ്യോഗിക ഭാഷ 
പഞ്ചാബി 

ലോകത്ത് എറ്റവും കൂടുതൽ ആളുകൾ പഞ്ചാബി സംസാരിക്കുന്നതെവിടെ?
പാക്കിസ്ഥാൻ 

പഞ്ചാബിന്റെ സ്ഥാപകൻആരു?
ബന്ദാസിങ്ബഹദൂർ

പഞ്ചാബ്എന്ന പദത്തിന്റെ അർഥം?
അഞ്ചുനദികളുടെ നാട്

പഞ്ചാബിന്റെ പഴയ പേര്?
സപ്ത സിന്ധു 

പഞ്ചാബിന്റെ ആദ്യത്തെ മുഖ്യമന്ത്രി ?
ഗോപി ചാന്ദ് ഭാർഗവ 

പഞ്ചാബിലെ ഇപ്പോളത്തെ മുഖ്യമന്ത്രി ?
ക്യാപ്റ്റൻ അമരീന്ദർ സിംഗ്

പഞ്ചാബിലെ പ്രധാന കായിക വിനോദം?
കബഡി 

പഞ്ചാബ് കലണ്ടറിന്റെ പേര്?
വിക്രം സംവാദ്

1947 ലെ ഇന്ത്യ പാക് വിഭജന സമയത്ത് ആരാണ് അതിർത്തി രേഖ നിർണയിച്ചത്?
അതിർത്തി 
സർ സിറിൾ റാഡ്ക്ലിഫ് 

പഞാബിലൂടെ കടന്നു പോകുന്ന ഇന്ത്യ പാകിസ്ഥാൻ അതിർത്തി രേഖ?
റാഡ്ക്ലിഫ് ലൈൻ

റാഡ്ക്ലിഫ് ലൈൻ കടന്നു പോകുന്ന പാകിസ്ഥാൻ ഗ്രാമം ?
വാഗാ 

ഏഷ്യയുടെ ബെർലിൻ മതിൽ എന്നറിയപ്പെടുന്നത്.
വാഗാ അതിർത്തി 

സിഗരറ്റിൻറെയും പുകയില ഉൽപ്പന്നങ്ങളുടെയും ചില്ലറ വിൽപ്പന നിരോധിച്ച ആദ്യ സംസ്ഥാനം 
പഞ്ചാബ്

പഞ്ചാബിലെ ഏക ക്രിക്കറ്റ് സ്റ്റേഡിയം?
ഐ.സ്. ബിന്ദ്ര 

ഐ.സ്. ബിന്ദ്ര സാധാരണയായി അറിയപ്പെടുന്ന പെര്?
മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയം 

ഡൽഹി-ലാഹോർ ട്രെയിൻ ഏത്?
സംജോത എക്സ്പ്രസ്സ് 

ഇന്ത്യയിൽ സംജോത സ്പ്രെസ്സിന്റെ അവസാന സ്റ്റേഷൻ ഏത്?
അത്താരി (Attari), പഞ്ചാബ് 

ഇന്ത്യയിലെ ആദ്യ കായിക മ്യൂസിയം സ്ഥാപിതമായത് 
പട്യാല(പഞ്ചാബ്)

കായിക ഇന്ത്യയുടെ മെക്ക് എന്നറിയപ്പെടുന്നത്?
പട്യാല

നേതാജി സുഭാഷ് ചന്ദ്രബോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് സ്ഥിതി
ചെയ്യുന്നത്?
പട്യാല

പഞ്ചാബിലെ പൂന്തോട്ട നഗരം ?
പട്യാല 

സ്പോർട്സ് ഉപകരണങ്ങളുടെ നിർമ്മാണത്തിന് പ്രസിദ്ധമായ പഞ്ചാബിലെ സ്ഥലം 
ജലന്ധർ(പഞ്ചാബ്)

നഴ്സറി ഓഫ് ഹോക്കി ഒളിമ്പിയൻസ് എന്നറിയപ്പെടുന്ന ഗ്രാമം ?
സനസ്പുർ,ജലന്ധർ 

ഇന്ത്യയിൽ എറ്റവും കൂടുതൽ സ്റ്റീൽ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?
പഞ്ചാബ് 

സ്റ്റീൽ ടൌൺ എന്നറിയപ്പെടുന്ന സ്ഥലം?
മണ്ഡി ഗോബിൻ ഗഡ്‌ 

മണ്ണ് ആരോഗ്യ കാർഡുകൾ കർഷകർക്ക് നൽകിയ ആദ്യ സംസ്ഥാനം 
പഞ്ചാബ്

രാസവളങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സംസ്ഥാനം 
പഞ്ചാബ്

ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ പട്ടികജാതിക്കാർ ഉള്ള സംസ്ഥാനം 
പഞ്ചാബ്

കർഷകർക്കായി കിസാൻ സുവിധ എന്ന മൊബൈൽ ആപ്പ് ആരംഭിച്ച സംസ്ഥാനം 
പഞ്ചാബ്

ഭീകരാക്രമണം നടന്ന പത്താൻകോട്ട് വ്യോമത്താവളം ഏത് സംസ്ഥാനത്താണ് 
പഞ്ചാബ്

തെയിൻ ഡാം, പോങ് ഡാം, ഗുരുനാനാക്ക് തെർമൽ പവർ സ്റ്റേഷൻ എന്നിവ സ്ഥിതിചെയ്യുന്നത് 
പഞ്ചാബ്

രാജാ സാൻസി വിമാനത്താവളം (ഗുരു രാം ദാസ് വിമാനത്താവളം) സ്ഥിതിചെയ്യുന്നത് 
അമൃത്സർ

ഇന്ത്യയിലെ ആദ്യ സോളാർ പവർ പ്ലാന്റ് 
അമൃത്‌സർ (പഞ്ചാബ്) 

ലോകത്തിലെ ഏറ്റവും വലിയ സിംഗിൾ റൂഫ്‌ടോപ്പ് സോളാർ പ്ളാൻറ് സ്ഥിതിചെയ്യുന്നത് 
ബിയാസ്, അമൃത്സർ(പഞ്ചാബ്)

സോളാർസിറ്റി (സൗര നഗരം) എന്നറിയപ്പെടുന്നത് 
അമൃത്സർ

അമൃത്സർ പട്ടണം നിർമ്മിച്ച സിഖ് ഗുരു 
ഗുരു രാംദാസ്

അമൃത്സർ പട്ടണം നിർമ്മിക്കാൻ സ്ഥലം നൽകിയ മുഗൾ രാജാവ് 
അക്ബർ

അമൃത്സറിൽ സുവർണ്ണക്ഷേത്രം നിർമ്മിച്ച സിഖ് ഗുരു 
അർജ്ജുൻ ദേവ്

ഹർമന്ദിർ സാഹിബ് അഥവാ ദർബാർ സാഹിബ് എന്നറിയപ്പെടുന്നത് 
അമൃത്സറിലെ സുവർണ്ണക്ഷേത്രം

സുവര്ണക്ഷേത്രത്തിന് ചുറ്റുമുള്ള തടാകത്തിന്റെ പേര് 
സരോവർ

ഇന്ത്യയിൽ ആദ്യമായി അന്ധ വിദ്യാലയം സ്ഥാപിക്കപ്പെട്ടത് ?
അമൃത്സർ

സുവർണ്ണ ക്ഷേത്രത്തിലെ തീവ്രവാദികളെ പുറത്താക്കാൻ 1986 ഇൽ ഇന്ത്യൻ സേന നടത്തിയ സൈനിക നടപടി 
ഓപ്പറേഷൻ ബ്ലാക്ക് തണ്ടർ

ഇന്ത്യൻ സൈന്യം സിഖ് ഭീകരരെ തുരത്താൻ അമൃത് സറിലെ സുവർണക്ഷേത്രത്തിൽ നടത്തിയ സൈനിക നടപടി?
ഓപ്പറേഷൻ ബ്ലൂസ്റ്റാർ

ഓപ്പറേഷൻ ബ്ലൂസ്റ്റാർ നടന്ന വർഷം 
1984

ഓപ്പറേഷൻ ബ്ലൂസ്റ്റാർ സമയത്തെ ഇന്ത്യൻ കരസേനാ മേധാവി 
എ.സ്.വൈദ്യ 

ഓപ്പറേഷൻ ബ്ലൂസ്റ്റാറിലൂടെ വധിക്കപ്പെട്ട ത്രീവ്രവാദി നേതാവ്.? 
ജർണയിൽ സിങ് ഭിന്ദ്രൻവാല

ഓപ്പറേഷൻ ബ്ലൂസ്റ്റാർ എന്ന സൈനിക നടപടിക്ക് ഉത്തരവ് നൽകിയ പ്രധാനമന്ത്രി?
ഇന്ദിരാഗാന്ധി

ഓപ്പറേഷൻ ബ്ലൂസ്റ്റാർ സമയത്തെ ഇന്ത്യൻ പ്രസിഡന്റ്?
സെയിൽസിങ്. 

പഞ്ചാബിലെ ഓപ്പറേഷൻ ഫ്ളഡ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
പാലുത്പാദനം 

ആദ്യമായി രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ച സംസ്ഥാനം? 
പഞ്ചാബ്‌

ഏറ്റവും കൂടുതൽ കാലം രാഷ്ട്രപതി ഭരണത്തിൻ കീഴിലായ സംസ്ഥാനം ?
പഞ്ചാബ്‌

പഞ്ചാബിലെ പ്രസിദ്ധമായ നൃത്തരൂപം?
ഭാംഗ്ര നൃത്തം

നൃത്തങ്ങളുടെ രാജാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത് 
ഭാംഗ്ര നൃത്തം

പഞ്ചാബിലെ കര്ഷകർ ബ്രിട്ടീഷ് ഭരണത്തിനും ഭൂപ്രഭുക്കന്മാർക്കും എതിരെ നടത്തിയ കലാപം 
കുക കലാപം 

ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനം
വാഗാ അതിർത്തി സ്ഥിതിചെയ്യുന്നത് പഞ്ചാബിലാണ്.

ഗുരുനാനാക് തെർമൽ പവർ സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്?
പഞ്ചാബിലാണ്.

മാഞ്ചസ്റ്റർ ഓഫ് പഞ്ചാബ്?
ലുധിയാന 

ഇന്ത്യയുടെ സൈക്കിൾ നഗരം?
ലുധിയാന (പഞ്ചാബ്)

പഞ്ചാബിലെ എറ്റവും വലിയ നഗരം?
ലുധിയാന 

ലുധിയാന, ജലന്ധർ, ഫിറോസ്പൂർ എന്നീ നഗരങ്ങൾ ഏത് നദീ തീരത്താണ്?
സ്തലജ്

പഞ്ചാബിൽ രവി നദിക്ക് കുറുകെ നിർമിച്ചിരിക്കുന്ന ഡാം.
രഞ്ജിത്ത് ഡാം(തെയ്ൻ ഡാം).

പഞ്ചാബിൽ സ്ഥിതിചെയ്യുന്ന റെയിൽ കൊച്ച് ഫാക്ടറി ?
കപൂർത്തല കോച്ച് ഫാക്ടറി

കാളയോട്ട മത്സരത്തിന് പേരുകേട്ട കിലറായപുർ സ്പോർട്സ് ഫെസ്റ്റിവൽ നടക്കുന്നത് പഞ്ചാബിലാണ്.

തടവുകാർക്ക് നിർബന്ധിത വിദ്യാഭ്യാസം ഏർപ്പെട്ടുത്തിയ ആദ്യ സംസ്ഥാനം?
പഞ്ചാബ് 

പഞ്ചാബ് സിംഹം എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി ?
ലാലാ ലജപത്ര് റായി

രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഇ-പഞ്ചായത്ത് സംസ്ഥാനാം 
പഞ്ചാബ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ