കോഴിക്കോട്



     

കോഴിക്കോട്

വിസ്തീർണ്ണം : 2344 ചതുരശ്ര കിലോമീറ്റർ

ആകര്‍ഷണങ്ങള്‍ : കാപ്പാട് ബീച്ച് , കോഴിക്കോട് ബീച്ച് , തുഷാരഗിരി , കക്കയം, കടലുണ്ടി , പെരുവണ്ണാമൂഴി

കേരള സംസ്ഥാനത്തിന്റെവടക്കുവശത്തുള്ള ഒരു ജില്ലയാണ്‌ കോഴിക്കോട്.ഇന്ത്യയുടെതെക്കുപടിഞ്ഞാറൻ തീരപ്രദേശത്താണ്‌ ഈ ജില്ലയുടെ സ്ഥാനം. വടക്ക്‌ കണ്ണൂർ ജില്ല, തെക്ക്‌ മലപ്പുറം ജില്ല, കിഴക്ക്‌ വയനാട് ജില്ല, പടിഞ്ഞാറ്‌ അറബിക്കടൽ എന്നിവയാണ്‌ കോഴിക്കോടിന്റെ അതിർത്തികൾ. കേരളത്തിലെ മഹാനഗരങ്ങളിൽ ഒന്നായ കോഴിക്കോട്‌ നഗരമാണ്‌ജില്ലയുടെ ആസ്ഥാനം. കോഴിക്കോട്, കൊയിലാണ്ടി, വടകര, താമരശ്ശേരി എന്നിവയാണ് ജില്ലയിലെ നാല് താലൂക്കുകൾ മലബാർ ജില്ല വിഭജിച്ച് 1957 ജനുവരി ഒന്നിന് കോഴിക്കോട് രൂപവൽക്കരിച്ചു.കോഴിക്കോട് കോർപ്പറേഷൻ പദവിയുള്ള ജില്ല യാണ് . പ്രധാന നദികൾ കല്ലായിപ്പുഴ,ചാലിയാർ ,കുറ്റിയാടിപ്പുഴ , കോരപ്പുഴ, കടലുണ്ടിപ്പുഴ.വീ കെ കൃഷ്ണമേനോൻ മ്യൂസിയം കോഴിക്കോട്ടാണ്.ഫറോക്ക് ഓട്ടു വ്യവസായത്തിനു പ്രസിദ്ധമാണ് . സംസ്ഥാനം 1956-ല്‍ നിലവിൽ വന്നപ്പോൾ ഏറ്റവും വലിയ ജില്ലയായിരുന്നു മലബാര്‍. കോഴിക്കോട് തളിക്ഷേത്രമാണ് രേവതിപട്ടത്താനത്തിന്‍റെ വേദി.കോഴിക്കോടിന്റെ വടക്കുഭാഗത്തുള്ള ഫ്രഞ്ചധീനതയിലുണ്ടായിരുന്ന പ്രദേശം ആണ് മാഹി.സാമൂതിരിയുടെ നാവിക തലവനായ കുഞ്ഞാലിമരയ്ക്കാരുടെ ജന്മസ്ഥലമായ ഇരിങ്ങൂര് കോഴിക്കോട് ജില്ലയിലാണ്.കല്ലായി തടി വ്യവസായത്തിന് പ്രസിദ്ധമാണ്

കേരളത്തിലെ ആദ്യ വനിതാ മേയർ
ഹൈമാവതി (കോഴിക്കോട് കോർപ്പറേഷൻ )

കേരളത്തില് ഏറ്റവും കൂടുതല് നാളികേരം ഉത്പാദിപ്പിക്കുന്ന ജില്ല;
കോഴിക്കോട്

കേരളത്തിലെ പ്രധാന ബോട്ട് നിര്മ്മാണശാല സ്ഥിതിചെയ്യുന്ന ജില്ല;
കോഴിക്കോട്

ഏറ്റവും കൂടുതല് ഇരുമ്പ് നിക്ഷേപം ഉള്ള ജില്ല
കോഴിക്കോട്

ഇന്ത്യയിലെ ആദ്യ ശില്‍പ നഗരം ❓
കോഴിക്കോട്

ഇന്ത്യയിലെ ആദ്യ വനിതാ പോലിസ് സ്റ്റേഷന്‍ ❓
കോഴിക്കോട്

കേരളത്തിലെ ആദ്യ മാലിന്യ മുക്ത ജില്ല ❓
കോഴിക്കോട്

കേരളത്തിലെ ആദ്യ പ്ലാസ്റ്റിക് നിരോധിത ജില്ല ❓
കോഴിക്കോട്

3G മൊബൈല്‍ സേവനം നിലവില്‍ വന്ന കേരളത്തിലെ ആദ്യ ജില്ല ❓
കോഴിക്കോട്

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്ഥിതി ചെയ്യുന്ന ജില്ല ❓
കോഴിക്കോട്

ഡോള്‍ഫിന്‍ പോയിന്‍റ് സ്ഥിതിചെയ്യുന്ന ജില്ല ❓
കോഴിക്കോട്

കേന്ദ്ര സുഗന്ധ വിള ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന ജില്ല ❓
കോഴിക്കോട്

കൃഷ്ണമേനോന്‍ മ്യുസിയം സ്ഥിതിചെയ്യുന്ന ജില്ല ❓
കോഴിക്കോട്

തുഷാരഗിരി , അരിപ്പാറ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന ജില്ല ❓
കോഴിക്കോട്

വയനാട് ചുരം സ്ഥിതിചെയ്യുന്ന ജില്ല ❓
കോഴിക്കോട്

നാളീകേര ഉത്പാദനത്തില്‍ ഒന്നാംസ്ഥാനം സ്ഥിതിചെയ്യുന്ന ജില്ല ❓
കോഴിക്കോട്

ഏറ്റവും കൂടുതല് ഇരുമ്പ് നിക്ഷേപം ഉള്ള ജില്ല
കോഴിക്കോട്

കേരളാ സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് മാര്ക്കറ്റിംഗ് ഫെഡറേഷന് സ്ഥിതിചെയ്യുന്ന ജില്ല
കോഴിക്കോട്

ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്ഥിതി ചെയ്യുന്ന ജില്ല കോഴിക്കോട്

മാനാഞ്ചിറ മൈതാനം സ്ഥിതിചെയ്യുന്നത് ജില്ല
കോഴിക്കോട്

സംസ്ഥാന പുരാവസ്തുവിന്റെ കീഴിലുള്ള പഴശ്ശിരാജ മ്യുസിയം സ്ഥിതിചെയ്യുന്ന ജില്ല
കോഴിക്കോട്
തച്ചോളി ഒതേനന്റെ ജന്മ സ്ഥലം
വടകര

മലബാറിലെ ആദ്യ ജലവൈദ്യുത പദ്ധതി -
കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി

കോഴിക്കോട് സര്വ്വകലാശാലയുടെ ആസ്ഥാനം
തേഞ്ഞിപ്പാലം

നല്ലളം താപനിലയം ഏത് ജില്ലയിലാണ്
കോഴിക്കോട്

ബ്രിട്ടീഷ് ഭരണകാലത്ത് മലബാർ ജില്ലയുടെ ആസ്ഥാനം
 കോഴിക്കോട്

 കോഴിക്കോട് ആസ്ഥാനമായി മാതൃഭൂമി ആരംഭിച്ചത്
1923

ദേശീയ നേതാക്കളുടെ സ്മരണയ്ക്കായുള്ള വൃക്ഷത്തോട്ടമുള്ള സ്ഥലമാണ്
പെരുവണ്ണാമുഴി

കേരളത്തിലെ ഏക ഐ ഐ എം (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്) കോഴിക്കോടാണ്

വാസ്കോഡഗാമ കോഴിക്കോടിനടുത്തുള്ള കാപ്പാട് എന്ന സ്ഥലത്ത് കപ്പലിറങ്ങി യ വർഷം

1498

വാസ്കോഡ ഗാമ എത്തിയ കപ്പൽ
സാവോ ഗബ്രിയേ

സoസ്ഥാന പുരാവസ്തുവിന്റെ കീഴിലുള്ള പഴശ്ശിരാജ മ്യുസിയം സ്ഥിതിചെയ്യുന്നത്എവിടെ
കോഴിക്കോട്

കേരളത്തിലെ ആദ്യ ജല വൈദ്യുത പദ്ധതി
കുറ്റ്യാടി

കേരളത്തിലെ മഞ്ഞ നദി എന്നറിയ പെടുന്നത്
കുറ്റ്യാടി

കേരളത്തിലെ ആദ്യ കമ്മ്യൂണിറ്റി റിസർവ്വ്
കടലുണ്ടി

എസ് .കെ പൊറ്റക്കാടിന്റെ ഒരു തെരുവിന്റെ കഥയിൽ പരാമർശിക്കുന്ന കോഴിക്കോട്ടെ തെരുവ് ഏതാണ്
മിട്ടായി തെരുവ്

കേരളത്തിലെ ആദ്യത്തെ സ്പോർട്സ് മെഡിസിൻ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്
കോഴിക്കോട്

കടലാമകളുടെ പ്രജനന കേന്ദ്രമായ കേരളത്തിലെ കടൽത്തീരം
കൊളാവിപ്പാലം, കോഴിക്കോട്

വയനാട് ചുരം സ്ഥിതി ചെയ്യുന്നത്
കോഴിക്കോട്

wifi സംവിധാനം നിലവിൽ വന്ന കേരളത്തിലെ ആദ്യ യൂണിവേഴ്സിറ്റി
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി

കോഴിക്കോടിൻറെ കഥാകാരൻ എന്നറിയപ്പെടുന്നത്
എസ് കെ പൊറ്റക്കാട്

വടക്കൻ പാട്ടുകൾക്ക് പ്രശസ്തമായ കടത്തനാട് ഏത് ജില്ലയിലാണ്
കോഴിക്കോട്

കേരളത്തിൽ വാട്ടർ കാർഡ് സിസ്റ്റം ആരംഭിച്ചത്
കോഴിക്കോട്

കേരളത്തിലെ ആദ്യത്തെ വാട്ടർ മ്യൂസിയം ആരംഭിച്ചത്
കോഴിക്കോട്

ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റ് സെൻറർ സ്ഥിതിചെയ്യുന്നത്
ചേവായൂർ, കോഴിക്കോട്

പൊതുജന പങ്കാളിത്തത്തോടെ കുടിവെള്ള പദ്ധതി ആരംഭിച്ച ഗ്രാമപഞ്ചായത്ത്
ഒളവണ്ണ, കോഴിക്കോട്

ഇന്ത്യയിലെ ആദ്യത്തെ ജെൻഡർ പാർക്ക്
തന്റേടം ജെൻഡർ പാർക്ക്, കോഴിക്കോട്

ഇന്ത്യയിൽ ഒരു കോപ്പറേറ്റിവ് സൊസൈറ്റിയുടെ കീഴിലുള്ള ആദ്യത്തെ സൈബർ പാർക്ക്
U L സൈബർ പാർക്ക്, കോഴിക്കോട്

കേരളത്തിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് (IIM), കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം എന്നിവ സ്ഥിതിചെയ്യുന്നത്
കോഴിക്കോട്

ഉഷ സ്കൂൾ ഓഫ് അത്‌ലറ്റിക്‌സ് സ്ഥിതിചെയ്യുന്നത്
കൊയിലാണ്ടി

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച് ആൻഡ് ഡെവലപ്മെൻറ് ഇൻ ഡിഫൻസ് ഷിപ്പ് ബിൽഡിങ് (NIRDESH) സ്ഥിതിചെയ്യുന്നത്
ചാലിയം, കോഴിക്കോട്

രേവതി പട്ടത്താനം പണ്ഡിത സദസ് നടക്കുന്ന തളി ക്ഷേത്രം സ്ഥിതിചെയ്യുന്ന ജില്ല
കോഴിക്കോട്

100% കമ്പ്യൂട്ടർ സാക്ഷരത കൈവരിച്ച കേരളത്തിലെ ആദ്യ കോർപ്പറേഷൻ.
കോഴിക്കോട്.

കേരളത്തിലെ ആദ്യ കോള വിമുക്ത ജില്ല
കോഴിക്കോട്.

സത്യത്തിന്റെ തുറമുഖം എന്നറിയപ്പെടുന്നത്
കോഴിക്കോട് തുറമുഖം

Sargaalaya, the Kerala Arts and Crafts Village is situated at :
(A) Iringal
(B) Chertala
(C) Nilambur
(D) Kalpathi

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ