exampoint11-ഫോസിലുകൾ





ഫോസിലുകളുടെയും ജൈവവസ്തുക്കളുടെയും കാലപ്പഴക്കം നിർണയിക്കുന്ന രീതി



A റീഗർ കൗണ്ടർ           B റേഡിയേഷൻ

c കാര്‍ബണ്‍ ഡേറ്റിങ്     D റുബീഡിയംഡേറ്റിംഗ്


കാര്‍ബണ്‍ ഡേറ്റിങ്

കാര്‍ബണിന്റെ റേഡിയോ ആക്ടീവ് ഐസോടോപ്പായ കാര്‍ബണ്‍-14 ഉപയോഗിച്ച് ഫോസിലുകളുടെയും ജൈവവസ്തുക്കളുടെയും കാലപ്പഴക്കം നിര്‍ണയിക്കുന്ന രീതി- കാര്‍ബണ്‍ ഡേറ്റിങ്

കാ‌ർബണ്‍ ഡേറ്റിങ്ആദ്യമായി ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ?

വില്ലാർഡ് ഫ്രാങ്ക് ലിബി.

ഭൂവൽക്കത്തിൽ പരിരക്ഷിക്കപ്പെട്ട പുരാതന ജീവരൂപങ്ങളുടെ അവശിഷ്ടങ്ങളാണ്‌ ഫോസിലുകൾ. അവ അസ്ഥികൂടങ്ങളോ എല്ല്‌, പല്ല്‌, തോട്‌ എന്നിങ്ങനെയുള്ള അവയുടെ ഭാഗങ്ങളോ ആയിരുന്നേക്കാം. കൂടാതെ, മുദ്രയോ കാൽപ്പാടോ പോലെ, മുമ്പു ജീവിച്ചിരുന്ന ജീവികൾ അവശേഷിപ്പിച്ചിട്ടുള്ള അടയാളങ്ങളും ഫോസിലിൽ പെടുന്നു. പല ഫോസിലുകളിലും അവയുടെ ആദിമ ഘടകപദാർഥങ്ങൾ മേലാലില്ല. പകരം ധാതുനിക്ഷേപങ്ങൾ അവയിലേക്ക്‌ അരിച്ചിറങ്ങി അവയുടെ ആകൃതി കൈവരിച്ചിരിക്കുന്നു.

ഫോസിലുകൾ കാണപ്പെടുന്ന ശില?

അവസാദ ശില

ഫോസിൽ -പാലിയന്റോളജി

ഫോസിൽ സസ്യം എന്നറിയപ്പെടുന് നത്
 ജിങ്കോ

ഫോസിൽമത്സ്യം എന്നറിയപ്പെടുന് നത്
 സീലാകാന്ത്

ഫോസിലുകൾ കാണപ്പെടാത്ത ശില
ആഗ്നേയശില

ഫോസില്‍ മരുഭൂമി എന്നറിയപ്പെടുന്നത് ? 
 കലഹാരി

ഫോസിൽ ഗ്രഹം, എന്ന് അറിയപ്പെടുന്നത് ചൊവ്വ

ഏറ്റവും പഴക്കമേറിയ ഫോസിൽ Cyanobacteria യുടേതാണ്‌


പടിഞ്ഞാറൻ ആസ്ത്രേലിയയിലെ Warrawoonaഎന്ന സ്ഥലത്തുനിന്നുമാണ്‌ അവ കിട്ടിയിട്ടുള്ളത്. ഈ ഫോസിലുകളുടെ പ്രായം 350 കോടി വർഷമാണ്‌ അതുപോലെ ദക്ഷിണാഫ്രിക്കയിലെ Fig tree ഫോസിൽ ഗ്രൂപ്പിൽ പെട്ട Cyanobacteria യുടെ ഫോസിലിന്റെ പ്രായം 340 കോടി വർഷം.

ദിനോസർ ഫോസിൽ മ്യൂസിയങ്ങളിൽ സന്ദർശകർക്ക് സ്പർശിക്കാൻ അനുവാദമുള്ള ഒരേയൊരു സ്‌ഥലമാണ് ബാലസിനോർ.

നാല് ലക്ഷം വര്‍ഷം പഴക്കമുള്ള മനുഷ്യ ഫോസില്‍ പോര്‍ച്ചുഗലില്‍ കണ്ടെത്തി. ദക്ഷിണ ആഫ്രിക്കയിലെ ഒരു ഗുഹയിലാണ് മനുഷ്യന് സമാനമായ സ്പീഷീസിന്റെ ഫോസിലുകള്‍ കണ്ടെത്തിയത്.


റേഡിയേഷൻ

അത്യോർജ്ജ വികിരണങ്ങൾ ഉപയോഗിച്ച് അർബുദ ബാധിത കോശങ്ങളെ നശിപ്പിക്കുന്ന അർബുദ ചികിൽസാ സമ്പ്രദായമാണ് റേഡിയേഷൻ ചികിൽസ അഥവ റേഡിയോ തെറാപ്പി/

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ