CURRENT AFFAIRS - WORLD
കൊറിയകൾ സമാധാന പാതയിൽ:
കൊറിയന് ഉപദ്വീപിനെ സമാധാനത്തിലേക്ക് തിരിച്ച്കൊണ്ടുവരാനുള്ള നിര്ണായക കാല്വെപ്പായി ഇരു കൊറിയന് പ്രസിഡണ്ടുമാരുടെ ഉച്ചകോടി. സമകാലിക ലോകത്തില് നാഴികക്കല്ലാണ് ഉച്ചകോടി തീരുമാനം. വിജയം ഇരുപക്ഷത്തിനും അവകാശപ്പെട്ടതാണെങ്കിലും കൊറിയന് സംഘര്ഷം അവസാനിക്കുന്നത് ലോക സമൂഹത്തിനും ആശ്വാസമാണ്. അമേരിക്കയും ചൈനയും റഷ്യയും ഉള്പ്പെടെ ലോക രാഷ്ട്രങ്ങള് ഏകസ്വരത്തില് കൊറിയന് ഉച്ചകോടിയെ വിലയിരുത്തുന്നത് ആഹ്ലാദകരവുമാണ്. പൂര്ണ സമാധാനത്തിലേക്ക് എത്താന് കടമ്പകളേറെയുണ്ടെങ്കിലും 65 വര്ഷത്തിന് ശേഷമുള്ള ‘സമാധാന ഉച്ചകോടി’ ഉപദ്വീപ് സമൂഹത്തിനു ആശ്വാസമാണ്. ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും ദക്ഷിണ കൊറിയൻ പ്രസിഡന്റ് മുൻ ജേ ഇന്നുമായുള്ള മൂന്നാം ഉച്ചകോടി ഉത്തരകൊറിയൻ തലസ്ഥാന മായ പോങ്യാങ്ങിൽ നടന്നു. പത്ത് വർഷ ത്തിനിടെ ആദ്യമായി പോങ്യാങ്ങിലെത്തുന്ന ദക്ഷിണകൊറിയൻ പ്രസി ഡന്റാണ് മുൻ ജേ ഇൻ. കൊറിയകളുടെ ആത്മീയകേന്ദ്രം എന്ന് വിശേഷിപ്പിക്കുന്ന ഉത്തരകൊറിയയിലെ പെക്ട പർവതത്തിൽ കിം ജോങ് ഉന്നും മുൻ ജേ ഇന്നും സന്ദർശനം നടത്തി. കൊറിയൻ മുനമ്പിൽ സമാധാനം പുനസ്ഥാപിക്കാനുള്ള സുപ്രധാന തീരുമാനങ്ങളാണ് ഈ ചർച്ചയിൽ എടുത്തിരിക്കുന്നത്.
തീരുമാനങ്ങൾ:
#ഉത്തരകൊറിയയുടെ പ്രധാന മിസൈൽ പരീക്ഷണ കേന്ദ്രമായ സോഹെ എന്നറിയപ്പെടുന്ന ടോങ്ചാങ്-റി അന്താരാഷ്ട്ര വിദഗ്ധരുടെ സാന്നിധ്യത്തിൽ പൂട്ടും.
#കൊറിയൻ മുനമ്പിന്റെ കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളിൽ ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന രണ്ട് റെയിൽവേ ലൈനുകൾ സ്ഥാപിക്കും.
#കൊറിയൻ യുദ്ധത്തോടെ ഇരുകൊറിയകളിലായി ഭിന്നിച്ചുപോയ കുടുംബ ങ്ങൾക്ക് പുനസമാഗമം നടത്താൻ ഉത്തരകൊറിയയിലെ കുംഗാങ് പ ർവതമേഖലയിൽ സ്ഥിര കേന്ദ്രമൊരുക്കും.
#അതിർത്തിയിൽ സൈനിക സാന്നിധ്യം കുറയ്ക്കും.
#2032-ലെ ഒളിമ്പിക്സ് വേദിയ്ക്കായി രണ്ട് കൊറിയകളും ഒരുമിച്ച് അപേക്ഷ നൽകും.
*ദക്ഷിണ കൊറിയയുടെ പുതിയ പ്രസിഡൻറ്
മുൻ ജേ ഇൻ
*കൊറിയൻ നിക്ഷേപങ്ങൾ ഇന്ത്യയിൽ വർധിപ്പിക്കുന്നതിനായി ഇന്ത്യയും ദക്ഷിണ കൊറിയയും സംയുക്തമായി ആരംഭിച്ച പദ്ധതി?
കൊറിയ പ്ലസ്
മാലദ്വീപിന് പുതിയ പ്രസിഡന്റ്:
മാലദ്വീപിൽ സെപ്റ്റംബർ 23-ന് നടന്ന പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡൻറ് അബ്ദുള്ള യമീനെ പ്രതിപക്ഷ സ്ഥാനാർഥി ഇബ്രാഹിം മുഹമ്മദ് സോലിഹ് തോൽപ്പിച്ചു. മുഹമ്മദ് സോലിഹ്, മാലദ്വീപിയൻ ഡെമോക്രാറ്റിക് പാർട്ടി (എം.ഡി.പി.) അംഗമാണ്. എം.ഡി.പി., ജുംഹൂരീ, അദാലത്ത് എന്നീ പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത സ്ഥാനാർഥിയായിരുന്നു അദ്ദേഹം. തിരഞെടുപ്പിൽ ക്രമക്കേടുകൾ നടക്കാൻ സാധ്യത ഉള്ളതിനാൽ മാലി ദ്വീപിൽ സ്വതന്ത്രവും സുതാര്യവുമായ തിരഞ്ഞെടുപ്പ് നടത്താൻ ഇന്ത്യ ഇടപെടണമെന്ന് നഷീദ് കഴിഞ്ഞ ദിവസം ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. മൊത്തം 230748 വോട്ടുകളിൽ 134616 വോട്ടുകൾ നേടിയാണ് സോലിഹ് വിജയിച്ചത്. ഇലക്ഷൻ കമ്മീഷൻ തിരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. 58% എന്ന കൃത്യമായ ഭൂരിപക്ഷത്തോടെയാണ് സോലിഹിന്റെ വിജയമെന്ന് അഴിമതി വിരുദ്ധ സന്നദ്ധ സംഘടനയായ ട്രാൻസ്പിരേൻസി മാൽദീവ്സ് പറഞ്ഞു. ചൈന പിന്തുണയുള്ള അബ്ദുൽ യമീനിന്റെ പരാജയം ചൈനക്ക് വലിയ തിരിച്ചടിയണെങ്കിലും, ഇന്ത്യ സ്വീകരിച്ചു പോരുന്ന നെയ്ബർഹുഡ് ഫസ്റ്റ് പോളിസി അനുസരിച് കൂടുതൽ ദൃഢമായ ബന്ധം വളർത്താൻ ഇത് സഹായകമാകും.
*മാലി ദ്വീപിലെ പുതിയ പ്രസിഡന്റ്
മുഹമ്മദ് സോലിഹ്
AUSTRALIA
ഓസ്ട്രേലിയയിൽ അധികാരമാറ്റം:
ഏറെ മാസങ്ങളായി തുടരുന്ന അഭിപ്രായ വോട്ടെടുപ്പ് തോൽവികൾക്കും, ഒരാഴ്ചയായി തുടരുന്ന രാഷ്ട്രീയ അനിശ്ചിതാവസ്ഥയ്ക്കും ശേഷമാണ് സ്കോട്ട് മോറിസൺ പ്രധാനമന്ത്രി ആയത്. കാൻബറയിൽ നടന്ന ലിബറൽ പാർട്ടി നേതൃമാറ്റ വോട്ടെടുപ്പിലാണ് മാൽക്കം ടേൺബുള്ളിനെ മാറ്റി അദ്ദേഹത്തിന്റെ മന്ത്രിസഭയിൽ ട്രഷററായിരുന്ന സ്കോട്ട് മോറിസൺ പാർട്ടി നേതാവായത്. പതിനൊന്നു വർഷത്തിനിടയിൽ ഓസ്ട്രേലിയ കാണുന്ന ഏഴാമത്തെ പ്രധാനമന്ത്രിയാണ് സ്കോട്ട് മോറിസൺ. 2015 മുതൽ ടേൺബുൾ മന്ത്രിസഭയിൽ ട്രഷററും അതിനു മുൻപ് കുടിയേറ്റകാര്യ മന്ത്രിയായിരുന്ന അദ്ദേഹമാണ് ഏറെ ചർച്ചകളും വിവാദങ്ങളുമുണ്ടാക്കിയ ഓപ്പറേഷൻ സോവറിൻ ബോർഡേഴ്സ് പദ്ധതിയുടെ ഉപജ്ഞാതാവ്. ഓസ്ട്രേലിയയിലേക്ക് അഭയാർത്ഥികളുമായെത്തുന്ന ബോട്ടുകൾ തിരിച്ചയക്കാനുള്ള നയമായിരുന്നു ഇത്.
*ഓസ്‌ട്രേലിയയുടെ പുതിയ പ്രധാന മന്ത്രി?
സ്കോട്ട് മോറിസൺ
*ഓപ്പറേഷൻ സോവറിൻ ബോർഡേഴ്സ് പദ്ധതിയുടെ ഉപജ്ഞാതാവ്?
സ്കോട്ട് മോറിസൺ
“ഓസ്ട്രേലിയയിലേക്ക് അഭയാർത്ഥികളുമായെത്തുന്ന ബോട്ടുകൾ തിരിച്ചയക്കാനുള്ള നയമാണ് ഓപ്പറേഷൻ സോവറിൻ ബോർഡേഴ്സ് പദ്ധതി.”
സൗദിയിൽ ട്രോളിന് വിലക്ക്:
ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനും പൊതുസമാധാനത്തിന് ഭീഷണി സൃഷ്ടിക്കുന്ന തരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നതിനും സമൂഹമാധ്യമങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ട്രോളുകൾക്ക് നിരോധനം ഏർപ്പെടുത്താൻ സൗദി അറേബ്യ തീരുമാനിച്ചത്. രാജ്യത്തെ സുരക്ഷയും സമാധാനവും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ട്രോളുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം. ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിൽ ട്രോളുകൾ പ്രസിദ്ധീകരിക്കുന്നതിനാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. നിയമലംഘനം നടത്തുന്നവർക്ക് കടുത്ത ശിക്ഷയും ഉണ്ടാകും. പരമാവധി അഞ്ച് വർഷം വരെ തടവ് ശിക്ഷയാണ് ലഭിക്കുക. പുറമെ 30 ലക്ഷം റിയാൽ (5.76കോടി രൂപ) പിഴ ചുമത്താനുള്ള വ്യവസ്ഥയും നിയമത്തിലുണ്ട്.
റോബോട്ടിന് പൗരത്വം അനുവദിച്ച ആദ്യ രാജ്യം ,
(A) ഇറ്റലി
(ബി ) കുവൈറ്റ്
(C) സൗദി അറേബ്യ
(D) ഖത്തർ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ