EXAM POINT- 15-വിശ്വനാഥ് ആനന്ദ്



Q: സൗരയൂഥത്തിൽ കണ്ടെത്തിയ കുഞ്ഞൻ ഗ്രഹത്തിന് ഏതു ലോക ചെസ്സ് ചാമ്പ്യന്റെ പേരാണ് നൽകിയിരിക്കുന്നത്? (KPSC LAB ASSISTANT 2018)

a) റോജർ ഫെഡറർ                    b) ഗ്യാരി കാർപോവ് 

c) ഗ്യാരി കസ്‌പോറോവ്       d) വിശ്വനാഥ് ആനന്ദ് 

Ans: d) വിശ്വനാഥ് ആനന്ദ്

ചെസ് ഗ്രാന്‍ഡ് മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദിന്റെ പേരില്‍ ഇനിയൊരു ഗ്രഹവുമുണ്ടാകും. 4538 വിശ്യാനന്ദ് എന്ന പേരില്‍ ചൊവ്വക്കും വ്യാഴത്തിനും നടുവിലാണ് ഗ്രഹത്തിന്റെ സ്ഥാനം. ഇന്റര്‍നാഷണല്‍ അസ്‌ട്രേണമിക്കല്‍ യൂണിയന്റേതാണ് തീരുമാനം.

ജപ്പാന്‍ കാരനായ കെന്‍സോ സുസുക്കി 1988 ലാണ് “4538” എന്ന ഛിന്നഗ്രഹം കണ്ടെത്തിയത്. ഇതുവരെ പേരില്ലാതെ തുടരുകയായിരുന്നു ഈ കുഞ്ഞന്‍ ഗ്രഹം. ഏപ്രില്‍ ഒന്നിന് നാസയുടെ വെബ്‌സൈറ്റിലാണ് വിവരം പ്രസിദ്ധീകരിച്ചത്. കുഞ്ഞന്‍ ഗ്രഹം കണ്ടെത്തിയത്. ഛിന്നഗ്രഹത്തിന് പേരുനല്‍കി ആദരിക്കുന്ന മൂന്നാമത്തെ ചെസ് താരവും ആദ്യ ഇന്ത്യക്കാരനുമാണ് വിശ്വനാഥന്‍ ആനന്ദ്. 

റഷ്യയുടെ അലക്‌സാണ്ടര്‍ അഖിന്‍, അനത്തോളി കാര്‍പ്പോവ്, ക്രിക്കറ്റ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്‍, അമേരിക്കന്‍ അത്‌ലറ്റ് ജെസ്സി ഓവന്‍സ്, ടെന്നീസ് താരങ്ങളായ റാഫേല്‍ നദാല്‍, റോജര്‍ ഫെഡറര്‍, എന്നിവരുടെ പേരുകളും ഛിന്നഗ്രഹങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. സൗരയൂഥത്തില്‍ വ്യാഴത്തിനും ചൊവ്വക്കും ഇടയിലായി കാണപ്പെടുത്ത ചെറിയ വസ്തുക്കളാണ് ഛിന്നഗ്രഹങ്ങള്‍. 



വിശ്വനാഥൻ ആനന്ദ്:

ഇന്ത്യയിൽ നിന്നുള്ള ചെസ്സ് ഗ്രാൻഡ്‌മാസ്റ്ററും ഫിഡെയുടെ മുൻലോക ചെസ്സ് ചാമ്പ്യനുമാണ്. ലോകചെസ്സ് കിരീടം നേടിയ ആദ്യ ഏഷ്യാക്കാരൻ, ചെസ്സ് ഓസ്കാർ ലഭിച്ച ആദ്യ ഏഷ്യാക്കാരൻ ഇന്ത്യയിലെ പ്രഥമ ഗ്രാൻഡ് മാസ്റ്റർ എന്ന നിലയിൽ പ്രശസ്തനാണ്‌ ഇദ്ദേഹം. 1997 മുതൽ തുടർച്ചയായി ലോകത്തിലെ ഒന്നാം നമ്പർ‌ ചെസ്സ് താരമായ ആനന്ദ്, ഫിഡെയുടെ സ്ഥാനക്രമപട്ടികയിൽ 2800-ൽ അധികം പോയിന്റ് നേടിയിട്ടുള്ള ആറ് താരങ്ങളിൽ ഒരാളുമാണ്. 2007-ൽ മെക്സിക്കോയിലും 2008-ൽ ജർമ്മനിയിലെ ബേണിലും 2010ലും 2012ൽ മോസ്കോയിലും നടന്ന ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൽ വിജയിച്ചുകൊണ്ട് ആനന്ദ് ലോക ചാമ്പ്യൻപട്ടം അഞ്ച് തവണ കരസ്ഥമാക്കുകയുണ്ടായി. ലോകം കണ്ട എക്കാലത്തേയും ഏറ്റവും മികച്ച ചെസ്സ്താരങ്ങളിലൊരാളായി അറിയപ്പെടുന്നു. ആദ്യ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം നേടി. .


Q.ഗ്രാൻഡ്‌സ്ലാം ചെസ് ഫൈനൽ എന്നറിയപ്പെടുന്ന ബിൽബാവോ ചെസ് മാസ്റ്റെഴ്സ് ടുർണമെന്റിൽ കിരീടം ലഭിച്ചത് ആർക്കാണ് ? 

Ans:വിശ്വനാഥ്‌ ആനന്ദ്

Q. പ്രഥമ ഖേൽ രത്ന പുരസ്കാരം നേടിയത് ?

Ans: വിശ്വനാഥ് ആനന്ദ് (1991-92)


ഖേൽ രത്ന പുരസ്കാരം:

ഇന്ത്യയിലെ പരമോന്നത കായികബഹുമതിയാണ് രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം. 1991-92-ലാണ് പുരസ്കാരം ഏർപ്പെടുത്തിയത്. മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിൽ നൽകുന്ന ഈ പുരസ്കാരത്തിൽ ഒരു മെഡലും പ്രശസ്തിപത്രവും കാഷ് അവാർഡും ഉൾപ്പെടുന്നു. 5,00,000 രൂപയായിരുന്നു ആദ്യകാലത്ത് പുരസ്കാരത്തുക. ഇത് 2009ൽ 7,50,000 രൂപയായി ഉയർത്തി. കായികരംഗത്ത് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്ന കായികതാരത്തിനോ ടീമിനോ ആണ് ഈ പുരസ്കാരം നൽകിപ്പോരുന്നത്. ചെസ് കളിക്കാരനായ വിശ്വനാഥൻ ആനന്ദ് ആണ് ആദ്യത്തെ ഖേൽരത്ന വിജയി.


രണ്ട് മലയാളികൾ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം നേടിയത്.  ഓട്ടക്കാരി കെ.എം. ബീനമോൾ(2002-03), ലോങ്ജമ്പ് താരം അഞ്ജു ബോബി ജോർജ്ജും(2003- 04) ഈ പുരസ്കാരത്തിന് അർഹയായി.


റോജർ ഫെഡറർ :

ഒരു സ്വിസ്സ് ടെന്നീസ് കളിക്കാരനാണ്‌ റോജർ ഫെഡറർ (ജനനം ഓഗസ്റ്റ് 8, 1981). 2004 ഫെബ്രുവരി 2 മുതൽ 2008 ഓഗസ്റ്റ് 17 വരെ 237 ആഴ്ചകൾ തുടർച്ചയായി ലോകത്തെ ഒന്നാം നമ്പർ ടെന്നീസ് താരം എന്ന നേട്ടം ഫെഡറർ കൈവരിച്ചിരുന്നു. പല പ്രമുഖ ടെന്നീസ് നിരൂപകരും, പഴയ തലമുറയിലെ ടെന്നീസ് പ്രതിഭകളും, മറ്റും ടെന്നീസ് ലോകത്തെ ഏറ്റവും പ്രതിഭാധനയായ കളിക്കാരനായി ഫെഡററെ വിലയിരുത്തിയിട്ടുണ്ട്. എ.ടി.പി. റാങ്കിംഗ് പ്രകാരം നിലവിലെ രണ്ടാം നമ്പർ താരമാണ്‌ ഫെഡറർ.

4 ആസ്ട്രേലിയൻ ഓപ്പൺ കിരീടം, 6 വിംബിൾഡൺ കിരീടം, 5 യു.എസ്. ഓപ്പൺ കിരീടം, 1 ഫ്രെഞ്ച് ഓപ്പൺ കിരീടം എന്നിങ്ങനെ 16 ഗ്രാൻസ്ലാം സിംഗിൾസ് കിരീടങ്ങളും, 4 ടെന്നീസ് മാസ്റ്റർ കപ്പ് കിരീടങ്ങളും, 14 എ.ടി.പി മാസ്റ്റർ സിരീസ് കിരീടങ്ങളും ഫെഡറർ ഇതുവരെ നേടിയിട്ടുണ്ട്. 2009-ലെ വിംബിൾഡൺ കിരീടം നേടിയാണ് ഫെഡറർ, ഏറ്റവുമധികം ഗ്രാൻസ്ലാം കിരീടങ്ങൾ നേടുന്ന കളിക്കാരനായത്. പതിനാലു ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടിയിട്ടുള്ള പീറ്റ് സാമ്പ്രാസ് ആണ് ഇതിനു തൊട്ടു താഴെയുള്ളത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ