കേരള മുഖ്യമന്ത്രിമാര്‍- ഇ എം എസ് നമ്പൂതിരിപ്പാട്

കേരള മുഖ്യമന്ത്രിമാര്‍




ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌ 1957 - 1959 സി.പി.ഐ.(എം)

പട്ടം താണുപിള്ള 1960 - 1962 പ്രജാ സോഷ്യലിസ്റ്റ് പാർട്ടി

ആർ. ശങ്കർ 1962 - 1964ഇന്ത്യൻ നാഷണൽ കോൺഗ്രസ്

ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌ 1967 - 1969സി.പി.ഐ.(എം)

സി. അച്യുതമേനോൻ 1969 - 1970കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ 

സി. അച്യുതമേനോൻ 1970 - 1977 കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ 

കെ. കരുണാകരൻ 1977 - 1977 ഇന്ത്യൻ നാഷണൽ കോൺഗ്രസ് 

എ.കെ. ആന്റണി 1977 - 1978ഇന്ത്യൻ നാഷണൽ കോൺഗ്രസ് 

പി.കെ. വാസുദേവൻ‌ നായർ 1978 - 1979 കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ 

സി.എച്ച്. മുഹമ്മദ്കോയ 1979 - 1979 മുസ്ലീം ലീ‍ഗ് 

ഇ.കെ. നായനാർ 1980 - 1981 സി.പി.ഐ.(എം) 

കെ. കരുണാകരൻ 1981 - 1982 ഇന്ത്യൻ നാഷണൽ കോൺഗ്രസ് 

കെ. കരുണാകരൻ 1982 - 1987 ഇന്ത്യൻ നാഷണൽ കോൺഗ്രസ് 

ഇ.കെ. നായനാർ 1987 - 1991 സി.പി.ഐ.(എം) 

കെ. കരുണാകരൻ 1991 - 1995 ഇന്ത്യൻ നാഷണൽ കോൺഗ്രസ് 

എ.കെ. ആന്റണി 1995 - 1996 ഇന്ത്യൻ നാഷണൽ കോൺഗ്രസ് 

ഇ.കെ. നായനാർ 1996 - 2001 സി.പി.ഐ.(എം) 

എ.കെ. ആന്റണി 2001 - 2004 ഇന്ത്യൻ നാഷണൽ കോൺഗ്രസ് 

ഉമ്മൻ ചാണ്ടി 2004 - 2006 ഇന്ത്യൻ നാഷണൽ കോൺഗ്രസ് 

വി.എസ്. അച്യുതാനന്ദൻ 2006 - 2011 സി.പി.ഐ.(എം) 

ഉമ്മൻ ചാണ്ടി 2011 - 2016 ഇന്ത്യൻ നാഷണൽ കോൺഗ്രസ്.

പിണറായി വിജയൻ-2016 -Till date സി.പി.ഐ.(എം)


ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌






ഏലംകുളം മനക്യ്കൽ ശങ്കരൻ നമ്പൂതിരിപ്പാട്‌ അഥവാ ഇ. എം. എസ്‌. നമ്പൂതിരിപ്പാട്‌ (ഇംഗ്ലീഷ്: E.M.S. Namboothiripad ജൂൺ 13, 1909 പെരിന്തൽമണ്ണ - മാർച്ച് 19, 1998 തിരുവനന്തപുരം) ഇന്ത്യൻ മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് നേതാവും ഐക്യകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായിരുന്നു.ജന്മിത്വം കൊടികുത്തിവാണിരുന്ന ഘട്ടത്തിലാണ്‌ ഇ.എം.എസ്‌ വള്ളുവനാട്ടിലെ പ്രസിദ്ധമായ ജന്മികുടുംബത്തില്‍പിറന്നത്‌.കേരളത്തിന്റെ ആദ്യമന്ത്രിസഭ ഏപ്രിൽ അഞ്ചിനു സ്ഥാനമേറ്റു.


കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി?
ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌ 


ഭരണഘടനയുടെ356 വകുപ്പനുസരിച് രാഷ്‌ട്രപതി പിരിച്ചുവിട്ട ആദ്യ മുഖ്യമന്ത്രി 
ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌

 മുഖ്യമന്ത്രി ആയ ശേഷം പ്രതിപക്ഷ നേതാവായ ആദ്യ വ്യക്‌തി 
 ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌


ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ആദ്യ കൃതി
ജവഹർലാൽ നെഹ്റു


ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി 
ഇ എം എസ് നമ്പൂതിരിപ്പാട്


മുഖ്യമന്ത്രി ആയശേഷം പ്രതിപക്ഷ നേതാവായ ആദ്യ വ്യക്തി 
ഇ എം എസ് നമ്പൂതിരിപ്പാട്

കേരളത്തിന്റെ ആദ്യത്തെയും നാലാമത്തെയും മുഖ്യമന്ത്രി 
ഇ എം എസ് നമ്പൂതിരിപ്പാട്

പ്രഭാതം എന്ന പത്രത്തിൻറെ സ്ഥാപകൻ 
ഇ എം എസ് നമ്പൂതിരിപ്പാട്

1935 ലെ കെപിസിസി സെക്രട്ടറി
ഇ എം എസ് നമ്പൂതിരിപ്പാട്

തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മുഖ്യമന്ത്രി 
ഇ എം എസ് നമ്പൂതിരിപ്പാട്

ഇ എം എസ്സിൻറെ പ്രധാന കൃതികൾ 
ഒന്നേകാൽ കോടി മലയാളികൾ, കേരളം മലയാളികളുടെ മാതൃഭൂമി, ബെർലിൻ ഡയറി, വേദങ്ങളുടെ നാട്, ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം , A short history of the peasant movement in Kerala

അരുന്ധതി റോയിയുടെ " THE GOD OF SMALL THINGS " ല്‍ കഥാപാത്രമായി വരുന്ന രാഷ്ട്രീയ നേതാവ് ആര് 
ഇ എം എസ് നമ്പൂതിരിപ്പാട്

നെയ്ത്തുകാരന്‍ എന്നാ മലയാള സിനിമയുടെ ഇതിവൃത്തം : 
ഇ എം എസ് നമ്പൂതിരിപ്പാട് 

സംസ്ഥാന ആസൂത്രണ ബോര്‍ഡിന്‍റെ ആദ്യ ആദ്യക്ഷന്‍
ഇ എം എസ് നമ്പൂതിരിപ്പാട് 

എം മുകുന്ദന്റെ കേശവന്‍റെ വിലാപങ്ങള്‍ എന്ന നോവലിന്‍റെ പ്രമേയം : 
ഇ എം എസ് നമ്പൂതിരിപ്പാട് 

.ജവഹർലാലിന്റെജീവചരിത്രംമലയാളത്തിൽആദ്യംഎഴുതിയത്ഇഎം.എസ്സാണ്.

ഇ.എം.എസ്സിന്റെ ആദ്യലേഖനം പ്രസിദ്ധീകരിക്കുന്നത്
1926-ൽ പാശുപതം മാസികയിലാണ്

ബാലറ്റിലൂടെ അധികാരത്തിലെത്തിയ ഏഷ്യയിലെ ആദ്യ കമ്യൂണിസ്റ്റ് 
മന്ത്രിസഭ
ഇ.എം.ശങ്കരൻ നമ്പൂതിരിപ്പാടിന്റെ മന്ത്രിസഭ

ഇ എം സ് നമ്പൂതിരി അന്തരിച്ച വര്ഷം 
1998 മാർച്ച് 19 



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ