States : ഗോവ part 1
ഗോവ
കിഴക്കിന്റെ റോം,ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം, ഇന്ത്യയിലെ ഏറ്റവും വികസിച്ച സംസ്ഥാനം, വിനോദ സഞ്ചാര മേഖലയിൽ നിന്നും ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ വിദേശ നാണയം നേടിത്തരുന്ന സംസ്ഥാനം, ബീച്ച് ടൂറിസത്തിൽ ലോകത്തിൽ തന്നെ മികച്ച കേന്ദ്രങ്ങളിലൊന്ന്, എന്നിങ്ങനെ ഒരുപാട് വിശേഷണങ്ങൾ ആണ് ഗോവക്കുള്ളത്. പനാജിയാണ് ഗോവയുടെ തലസ്ഥാനം. ഇന്ത്യയുടെ പടിഞ്ഞാറൻ തീരപ്രദേശത്തെ കൊങ്കൺ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. ജനസംഖ്യയിൽ ഇന്ത്യയിലെ ഏറ്റവും ചെറിയ നാലാമത്തെ സംസ്ഥാനമാണ് ഗോവ. മഹാരാഷ്ട്ര, കർണ്ണാടക എന്നിവയാണ് അയൽ സംസ്ഥാനങ്ങൾ. വാസ്കോഡ ഗാമ ഗോവയിലെ ഏറ്റവും വലിയ പട്ടണം ആണ്, വിശുദ്ധ ഫ്രാൻസിസ് സേവ്യർ പുണ്യവാളന്റെ ശവശരീരം അടക്കം ചെയ്തിരിക്കുന്നത് ബോം ജീസസ് എന്ന ദേവാലയം ഗോവയിലാണ്.
പുരാണങ്ങളിൽ ഗോവ പരാമർശിക്കപ്പെട്ടിരുന്നത് ഏതു പേരിൽ?
ഗോമന്തകം, ഗോപക പട്ടണം , ഗോവപുരി
ടോളമിയുടെ കൃതികളിൽ ഗോവ ഉൾപ്പെടുന്ന പ്രദേശം രേഖപ്പെടുത്തിയിരിക്കുന്നത് ഏതു പേരിൽ?
ശൗബ
ഗോവ സ്ഥിതി ചെയ്യുന്ന പശ്ചിമഘട്ട മേഖല ഏതാണ്?
കൊങ്കൺ
ഗോവയുടെ നിയമ തലസ്ഥാനം?
പോർവോറിം
ഗോവ ഹൈക്കോടതി സ്ഥിതി ചെയ്യുന്നതെവിടെ?
മുംബൈ
ഗോവയുടെ ഔദ്യോഗിക ഭാഷ?
കൊങ്കണി (ലിപിയില്ലാത്ത ഭാഷ)
ഗോവയുടെ ഔദ്യോഗിക പക്ഷി?
യെല്ലോ ത്രോട്ടഡ് ബുൾബുൾ
ഗോവയുടെ ഔദ്യോഗിക വൃക്ഷം?
കരിമരുത്
ഗോവ സംസ്ഥാനമൃഗം?
കാട്ടുപോത്ത്(ബൈസൺ)
ഗോവയിലെ പ്രശസ്തമായ പ്രശസ്തമായ പക്ഷിസങ്കേതത്തിന് ഇന്ത്യയിലെ പ്രശസ്തനായ ഒരു പക്ഷി ശാസ്ത്രജ്ഞന്റെ പേരാണ് നൽകിയിട്ടുള്ളത്. ആരുടെ?
Dr. സാലിം അലി
കിഴക്കിന്റെ മുത്ത് എന്നറിയപ്പെടുന്നത്??
ഗോവ
സഞ്ചാരികളുടെ പറുദീസ എന്നറിയപ്പെടുന്നത്?
ഗോവ
എ.ഡി 2-ാം നൂറ്റാണ്ട് മുതൽ 1312 വരെ ഗോവ പ്രദേശങ്ങൾ ഭരിച്ചിരുന്ന രാജവംശം?
കദംബ രാജവംശം
കടമ്പ് വൃക്ഷത്തിന്റെ പേരിൽ അറിയപ്പെടുന്ന രാജവംശം?
കദംബ രാജവംശം
അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സ്ഥിരം വേദി?
പനാജി(ഗോവ)
ഏറ്റവും വിസ്തീർണ്ണം കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം?
ഗോവ
ഏറ്റവും കുറച്ച് കടൽത്തീരമുള്ള (101 കി.മീ) സംസ്ഥാനം?
ഗോവ
ഏറ്റവും കുറവ് ജില്ലകളുള്ള ഇന്ത്യൻ സംസ്ഥാനം ?
ഗോവ (തെക്കൻ ഗോവ, വടക്കൻ ഗോവ)
ഇന്ത്യയിൽ ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനം?
ഗോവ
ആർട്ടിക്കിൾ 44 പ്രകാരം പൊതു സിവിൽ കോഡ് നടപ്പാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
ഗോവ
ഏറ്റവും കുറവ് വനപ്രദേശമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനം?
ഗോവ
എ.ഡി. 1600-ൽ കുഞ്ഞാലി നാലാമനെ പോർച്ചു ഗീസുകാർ വധിച്ചത് എവിടെ വെച്ച്?
ഗോവ
അൽഫോൺസാ ഡി അൽബുക്കർക്ക് 1510-ൽ ബീജാപൂർ സുൽത്താനിൽനിന്ന് പിടിച്ചെടുത്ത പ്രദേശം?
ഗോവ
ഗോവ പിടിച്ചെടുക്കാൻ അൽബുക്കർക്കിനെ സ ഹായിച്ച പ്രാദേശിക നേതാവ്?
തിമ്മയ്യ
ഏറ്റവും കൂടുതൽ കാലം വിദേശ ആധിപത്യത്തിലിരുന്ന ഇന്ത്യൻ പ്രദേശം?
ഗോവ
ഗോവ വിദേശ ആധിപത്യത്തി ൽ കഴിഞ്ഞത് എത്ര വർഷങ്ങൾ?
450 വർഷങ്ങൾ
ഏറ്റവും ഒടുവിൽ ഇന്ത്യയോട് ചേർക്കപ്പെട്ട യൂറോപ്യൻ കോളനി?
ഗോവ
“1961 ഡിസംബർ 18 ന് ഗോവ, ദാമൻ, ദിയു, എന്നീ പോർച്ചുഗീസ് പ്രദേശങ്ങൾ ഓപ്പറേഷൻ വിജയ് എന്ന സൈനിക നടപടിയിലൂടെ ഇന്ത്യയുടെ ഭാഗ മാക്കാൻ ശ്രമം തുടങ്ങി. 36 മണിക്കുറുകൾക്കുശേഷം ഗോവാ വിമോചനം പൂർത്തിയായി.”
ഗോവ വിമോചന സമരം നടന്നവർഷം?
1961 ഡിസംബർ 18
ഗോവ വിമോചന സമയത്തെ ഇന്ത്യൻ പ്രതിരോധമന്ത്രി?
വി.കെ. കൃഷ്ണമേനോൻ
ഗോവ വിമോചനത്തെ പോലീസ് ആക്ഷൻ എന്ന് വിശേഷിപ്പിച്ചത്?
വി.കെ. കൃഷ്ണമേനോൻ
ഗോവ വിമോചനത്തിന് നേതൃത്വം നൽകിയത്?
മേജർ ജനറൽ കെ.പി. കണ്ടേത്ത്
അമിതാഭ് ബച്ചൻ ആദ്യമായി അഭിനയിച്ച ചിത്രമായ “സാത്ത് ഹിന്ദുസ്ഥാനി”യുടെ പ്രമേയം?
ഗോവ വിമോചനം.
1987 വരെ കേന്ദ്ര ഭരണ പ്രദേശമായിരുന്ന ഇന്ത്യൻ സംസ്ഥാനം?
ഗോവ
ലോക പ്രശസ്ത എഴുത്തുകാരൻ അലക്സാണ്ടർ ഡ്യൂമാസിന്റെ “കൗണ്ട് ഒഫ് മോണ്ടിക്രിസ്റ്റോ” എന്ന കൃതിയിലൂടെ അനശ്വരനായ ഈ ശാസ്ത്രകാരൻ 1756 മേയ് 31ന് ഗോവിയിലെ കാർഡോലിം എന്ന സ്ഥലത്താണ് ജനിച്ചത്. ആരാണിദ്ദേഹം?
അബ്ബേ ഫാരിയ (ജോസ് കുസ്റ്റാഡിയോ ഫാരിയ)
Q. ഇന്ത്യൻ ഭരണഘടനയിൽ ഏകീകൃത സിവിൽ കോഡ് പരാമർശിച്ചിരിക്കുന്ന വകുപ്പ് ഏത്?
(A) 40)
(B) 24
(C) 44
(D) 14
Q. ഇന്ത്യൻ ഭരണഘടനയിൽ ഏകീകൃത സിവിൽ കോഡ് പരാമർശിച്ചിരിക്കുന്ന വകുപ്പ് ഏത്?
(A) 40)
(B) 24
(C) 44
(D) 14
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ