Current Affairs
യു.എൻ. മനുഷ്യാവകാശ സമിതിയിൽ ഇന്ത്യ
ഐക്യരാഷ്ട്രസഭ യുടെ മനുഷ്യാവകാശ സമിതിയിലേക്ക് ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടു. മൂന്നു വർഷമാണ് കാലാവധി, 2019-2022. രഹസ്യബാലറ്റിലൂടെ അംഗത്വം നേടിയ 18 രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയ രാജ്യം ഇന്ത്യയാണ് . സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ കുറഞ്ഞത് 97 വോട്ടുകളാണ് വേണ്ടത്. എന്നാൽ 188 വോട്ടുകളാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. അഞ്ചാം തവണയാണ് ഇന്ത്യ ഇതിലേക്ക് തിരഞെഞ്ഞെടുക്കപ്പെടുന്നത്.
ഐക്യരാഷ്ട്രസഭ യുടെ മനുഷ്യാവകാശ സമിതിയിലേക്ക് എത്ര തവണ തിരഞ്ഞെടുക്കപ്പെട്ടു?5
ഐക്യരാഷ്ട്രസഭ യുടെ മനുഷ്യാവകാശ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നതെങ്ങനെ?
രഹസ്യബാലറ്റിലൂടെ
രഹസ്യ ബാലറ്റിലൂടെ എത്ര രാജ്യങ്ങളാണ് ഈ വര്ഷം തിരഞ്ഞെടുക്കപ്പെട്ടത്?
18
ഇന്ത്യ നേടിയ വോട്ടുകൾ എത്ര?
188
സൗദിയിൽ ബാങിന്റെ മേധാവിയായി വനിത
സൗദി അറേബ്യയിൽ ബാങ്ക് മേധാവിയാകുന്ന ആദ്യവനിതയെന്ന റെക്കോഡ് ലുബ് അൽ ഒലയാൻ . അലാവൽ ബാങ്ക് സൗദി ബ്രിട്ടീഷ് ബാങ്കിനോടാണ് ലയിപ്പിച്ചത്. ഇതിന്റെ ചെയർപേഴ്സനായി ലുബ്ദ് അൽ ഒലയാനെ നിയമിച്ചത്. ലോകത്തെ ശക്തരായ 100 വനിതകളുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുള്ള ഇവർ ലോക സാമ്പത്തിക ഫോറത്തിലെ സ്ഥിരം പ്രഭാഷകയും, ഫോർബ്സ്, ഫോർച്യൂൺ, ടൈം മാഗസിനുകൾ ലോകത്തെ ബിസിനസ് മേഖലയിൽ ഏറ്റവും സ്വാധീന ശക്തിയുള്ള വ്യക്തിയായും തിരഞ്ഞെടുത്തിട്ടുണ്ട്.
സൗദി അറേബിയയിലെ ആദ്യ വനിതാ ബാങ്ക് മേധാവി?
ലുബ് അൽ ഒലയാൻ
ഏതു ബാങ്കിന്റെ ചെയർപെഴ്സൺ ആയിട്ടാണ് ലുബ് അൽ ഒലയാൻ അധികാരമേറ്റത്?
സൗദി ബ്രിട്ടീഷ് ബാങ്ക് (എസ്.എ.ബി.ബി.)
ലോകത്തെ ശക്തരായ 100 വനിതകളുടെ പട്ടികയിൽ ഇടം പിടിച്ച സൗദിക്കാരി?
ലുബ് അൽ ഒലയാൻ
ഫോർബ്സ്, ഫോർച്യൂൺ, ടൈം മാഗസിനുകളിൽ ലോകത്തെ ബിസിനസ് മേഖലയിൽ ഏറ്റവും സ്വാധീന ശക്തിയുള്ള വ്യക്തിയായി ഇടം പിടിച്ച വനിത?
ലുബ് അൽ ഒലയാൻ
സോൾ സമാധാന പുരസ്‌കാരം മോദിക്ക്
1990ൽ സ്ഥാപിതമായ സോള്‍ പീസ് പ്രൈസ് കള്‍ചറല്‍ ഫൗണ്ടേഷന്, സമാധാന പുരസ്കാരം ലഭിക്കുന്ന 14-ാമതു വ്യക്തിയായി നരേന്ദ്ര മോദിയെ തിരഞ്ഞെടുത്തു. രാജ്യാന്തര സഹകരണ ത്തിനും സാമ്പത്തിക വളർച്ചക്കും നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് പുരസ്കാരം. സോളിൽ നടന്ന ഇരുപത്തിനാലാമത് ഒളിമ്പിക് ഗെയിംസി ന്റെ ഓർമ്മയ്ക്കായാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയത്. യു.എൻ. മുൻ സെക്രട്ടറി ജനറൽ കോഫി അന്നൻ, ജർമൻ ചാൻസലർ ആംഗല മെർക്കൽ തുടങ്ങിയവരാണ് ഇതിനു മുൻപു പുരസ്കാരം ലഭിച്ചിട്ടുള്ള പ്രമുഖർ.
സോള്‍ പീസ് പ്രൈസ് കള്‍ചറല്‍ ഫൗണ്ടേഷന് സ്ഥാപിതമായ വര്ഷം ?
1990
എന്തിനെ ഓർമ്മക്കായാണ് സോള്‍ പീസ് പ്രൈസ് കള്‍ചറല്‍ ഫൗണ്ടേഷന് പുരസ്കാരം നൽകുന്നത്?
സോളിൽ നടന്ന ഇരുപത്തിനാലാമത് ഒളിമ്പിക് ഗെയിംസി ന്റെ ഓർമ്മയ്ക്ക്
സോള്‍ പീസ് പ്രൈസ് കള്‍ചറല്‍ ഫൗണ്ടേഷന് സമാധാന പുരസ്‌കാരം നേടുന്ന 14മാത് വ്യക്തി?
നരേന്ദ്രമോദി
ജെ.സി.ബി പ്രഥമ സാഹിത്യപുരസ്‌കാരത്തിനു ബെന്യാമിൻ അർഹനായി:
ജെ.സി.ബി. ലിറ്റററി ഫൗണ്ടേഷന്റെ പ്രഥമ സാഹിത്യ പുരസ്കാരത്തിന് ബെന്യാമിൻ അർഹനായി. ബെന്യാമിന്റെ “മുല്ലപ്പൂനിറമുള്ള പകലുകൾ' എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയായ "ജാസ്മിൻ ഡെയ്സി'നാണ് സമ്മാനം. ഷഹനാസ് ഹബീബാണ് നോവൽ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയത്. 2011-ൽ അറബ് ലോകത്തുണ്ടായ "മുല്ലപ്പൂ വിപ്ലവ' ത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട കൃതിയാണിത്. 25 ലക്ഷം രൂപയാണ് സമ്മാനത്തുക. രാജ്യത്തെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരത്തുകയാണിത്. ഇന്ത്യക്കാർ ഇംഗ്ലീഷിലെഴുതിയതോ മറ്റ് ഇന്ത്യൻ ഭാഷകളിൽനിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടു ത്തിയതോ ആയ കൃതിക ളാണ് പുരസ്കാരത്തിന് പരിഗണിച്ചത്.
ജെ.സി.ബി. ലിറ്റററി ഫൗണ്ടേഷന്റെ പ്രഥമ സാഹിത്യ പുരസ്കാരത്തിന് അർഹനായ ഇന്ത്യൻ റൈറ്റർ?
ബെന്യാമിൻ
ബെന്യാമിനു പുരസ്‌കാരം നേടിക്കൊടുത്ത പുസ്തകം?
ജാസ്മിൻ ഡേയ്സ് (മുല്ലപ്പൂ നിറമുള്ള പകലുകൾ)
മുല്ലപ്പൂനിറമുള്ള പകലുകൾ എന്ന നോവലിന്റെ ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയതാര്?
ഷഹനാസ് ഹബീബ്
എന്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട കൃതിയാണ് "മുല്ലപ്പൂനിറമുള്ള പകലുകൾ"
മുല്ലപ്പൂ വിപ്ലവം 2011
ജെ.സി.ബി. ലിറ്റററി ഫൗണ്ടേഷന്റെ സമ്മാനത്തുക?
25 ലക്ഷം
2018 ലെ വയലാർ അവാർഡ് കെ.വി.മോഹന്കുമാറിന്:
വയലാർ രാമവർമ സാഹിത്യപുരസ്കാരം കെ.വി.മോഹൻകുമാറി ന്റെ "ഉഷ്ണരാശി: കരപ്പുറത്തിന്റെ ഇതിഹാസം' എന്ന നോവലിന്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമിച്ച ശില്പ വും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ് കാരം. പൊതുവിദ്യാഭ്യാസ ഡയറക്ടറും സ്പെഷ്യൽ സെക്രട്ടറിയുമായ മോഹൻകുമാർ നോവലുകളും കഥാസമാഹാരങ്ങളുമടക്കം ഇരുപത്തഞ്ചോളം ഗ്രന്ഥങ്ങളുടെ കർത്താവാണ്. പ്രണയത്തിന്റെ മൂന്നാംകണ്ണ്, ജാരനും പൂച്ചയും, ശാദ്ധശേഷം, ഹേ രാമ, ഏഴാമിന്ദിയം, എടലാക്കുടി പ്രണയ രേഖകൾ, ലിഗയിലെ കലാപം എന്നിവയാണ് പ്രധാന കൃതികൾ.
2018 ലെ വയലാർ രാമവർമ പുരസ്‌കാരം ലഭിച്ച വ്യക്തി?
കെ.വി.മോഹൻകുമാർ
കെ.വി.മോഹന്കുമാറിന് പുരസ്‌കാരം നേടിക്കൊടുത്ത പുസ്തകം ?
"ഉഷ്ണരാശി: കരപ്പുറത്തിന്റെ ഇതിഹാസം"
കെ.വി.മോഹന്കുമാറിന്റെ പ്രധാനപ്പെട്ട പുസ്തകങ്ങൾ?
പ്രണയത്തിന്റെ മൂന്നാംകണ്ണ്, ജാരനും പൂച്ചയും, ശാദ്ധശേഷം, ഹേ രാമ, ഏഴാമിന്ദിയം, എടലാക്കുടി പ്രണയ രേഖകൾ, ലിഗയിലെ കലാപം
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ