District- WAYANAD വയനാട്



വയനാട് 

കേരളത്തിലെ പന്ത്രണ്ടാമത് ജില്ലയായി 1980 നവംബർ 1 നു രൂപം കൊണ്ട ജില്ലയാണ് വയനാട്. കൽ‌പറ്റയാണ് ആസ്ഥാനം. കേരളത്തിലെ ഏറ്റവും കുറവ് ജനസംഖ്യയുള്ള ജില്ലയാണിത്. കോഴിക്കോട് , കണ്ണൂർ എന്നീ ജില്ലകളുടെ ഭാഗമായിരുന്ന സ്ഥലങ്ങൾ ഉൾക്കൊള്ളിച്ചാണ് വയനാട് ജില്ല രൂപീകരിച്ചത്. കബനി നദിയാണ്‌ ഈ ജില്ലയിലൂടെ ഒഴുകുന്ന പ്രധാന നദി. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ലയാണ് വയനാട്. ഭൂവിഭാഗത്തിന്റെ 38 ശതമാനവും വനമാണ്. 

പ്രധാനപ്പെട്ട സ്ഥലങ്ങൾ:

എടക്കൽ ഗുഹ, കുറുവദ്വീപ്, തിരുനെല്ലിക്ഷേത്രം, പഴശ്ശിരാജ സ്മാരകം, പഴശ്ശി രാജയുടെ ശവകുടീരം, പക്ഷിപാതാളം, പൂക്കോട് തടാകം, ബത്തേരി ജൈനക്ഷേത്രം, ബാണാസുര സാഗർ അണക്കെട്ട്,മീന്മുട്ടി വെള്ളച്ചാട്ടം , മുത്തങ്ങ, വയനാട് വന്യജീവി സം‌രക്ഷണകേന്ദ്രം (A part of Nilgiri Biosphere ), സൂചിപ്പാറ വെള്ളച്ചാട്ടം.


വയനാട് പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന പേര് 
പുറൈ കിഴിനാട്

വയനാടിന്റെ കവാടം എന്നറിയപ്പെടുന്ന സ്ഥലം 
ലക്കിടി

കേരളത്തിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന സ്ഥലം 
ലക്കിടി

വയനാട്ടിലൂടെ കടന്നുപോകുന്ന ദേശീയ പാത ?
എൻ .എച്ച് -766 (പഴയ പേര് എൻ .എച്ച് -212)

ദേശീയ പാത ദൈർഘ്യം ഏറ്റവും കുറിച്ചുള്ള കേരളത്തിലെ ജില്ല 
വയനാട്

ജില്ലയുടെ പേര് സ്ഥലപ്പേരല്ലാത്ത കേരളത്തിലെ ജില്ല
വയനാട്

കേരളത്തിലെ ഏറ്റവും വലിയ പീഠഭൂമി ഏത്?
വയനാട് 

വയനാട് ജില്ലയുടെ ആസ്ഥാനം 
കല്പറ്റ

വയനാട് ജില്ലയിലെ ഒരേയൊരു മുനിസിപ്പാലിറ്റി ആണ് 
കല്പറ്റ

കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ പാൻമസാല രഹിത ജില്ല 
വയനാട്

കേരളത്തിലെ ആദ്യത്തെ പുകരഹിത ഗ്രാമം 
പനമരം, വയനാട്

പ്രാചീന ശിലാലിഖിതങ്ങളുള്ള ഗുഹ സ്ഥിതിചെയ്യുന്നത്?
എടക്കൽ ഗുഹ (വയനാട്)

എടക്കൽ ഗുഹ സ്ഥിതിചെയ്യുന്ന മല 
അമ്പുകുത്തി മല

എടക്കൽ ഗുഹ കണ്ടുപിടിച്ചത് 
ഫ്രൈഡ് ഫോസെറ്റ്

പഴശ്ശി രാജയുടെ ശവകുടീരം സ്ഥിതിചെയ്യുന്നത് 
മാനന്തവാടി, വയനാട്

പഴശ്ശിയെ യുദ്ധത്തിൽ സഹായിച്ച ആദിവാസി സമൂഹം 
കുറിച്യർ 

കുറിച്വരുടെ നേതാവ് 
തലയ്ക്കൽ ചന്തു

കുറിച്വർ ലഹള നടന്നവർഷം 
1812

കേരളത്തിലെ ഏറ്റവും കുറച്ച് ജനസംഖ്യയുള്ള ജില്ല
വയനാട്

ബ്ലോക്ക് പഞ്ചായത്തുകളും വില്ലേജുകളും കുറവുള്ള ജില്ല 
വയനാട്

കേരളത്തിൽ ഏറ്റവും കുറച്ച് വീടുകൾ ഉള്ള ജില്ല
വയനാട്

മലബാര് ജില്ലകളില് റെയിൽവേ ഇല്ലാത്ത ജില്ല
വയനാട്

കേരളത്തില് ഏറ്റവും കൂടുതല് ഇഞ്ചി ഉല്പാദിപ്പിക്കുന്ന ജില്ല
വയനാട്

കേരളത്തിലെ ഇഞ്ചി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് 
അമ്പലവയൽ

വയനാട് ഹെറിറ്റേജ് മ്യൂസിയം സ്ഥിതി ചെയ്യുന്നത് 
അമ്പലവയൽ

കേരളത്തിൽ ഏറ്റവും കൂടുതൽ വാനില കൃഷി ചെയ്യുന്നത് എവിടെയാണ്?
അമ്പലവയൽ

കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ആധാർ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ പഞ്ചായത്ത്?
അമ്പലവയൽ

ദക്ഷിണ കാശി എന്നറിയപ്പെടുന്ന ക്ഷേത്രം?
തിരുനെല്ലി 

കേരളത്തില് ഏറ്റവും കൂടുതല് കാപ്പിക്കുരു ഉല്പാദിപ്പിക്കുന്ന ജില്ല
വയനാട്

കാപ്പി ഗവേഷണ കേന്ദ്രം
ചൂണ്ടേൽ (വയനാട്)

കേന്ദ്ര കാപ്പി ഗവേഷണ കേന്ദ്രം (സി സി ആര്‍ ഐ)
ചിക്ക് മഗളൂര്‍

വയനാട് കുടിയേറ്റം പശ്ചാത്തലമാക്കി എസ് കെ പൊറ്റക്കാട് എഴുതിയ നോവൽ 
വിഷകന്യക

പട്ടിക വർ അനുപാതത്തില് ഒന്നാം സ്ഥാനത്ത് നില്ക്കുന്ന ജില്ല
വയനാട്

കേരളത്തിൽ ഏറ്റവും കൂടുതൽ പട്ടികവർഗം ഉള്ള ജില്ല 
വയനാട്

ട്രൈബൽ മെഡിക്കൽ കോളേജ് സ്ഥിതിചെയ്യുന്ന ജില്ല 
വയനാട്

വയനാട് ജില്ലയിലെ വന്യജീവി സങ്കേതം 
വയനാട് ( മുത്തങ്ങ ,ബേഗുർ ,വയനാട്)

വയനാട് വന്യജീവി സങ്കേതത്തിന്റ ആസ്ഥാനം 
സുൽത്താൻ ബത്തേരി

രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഒരേയൊരു ജില്ല
വയനാട്(കർണാടക, തമിഴ്നാട്)


രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഒരേയൊരു താലൂക്ക്
സുല്ത്താൻ ബത്തേരി

സുൽത്താൻ ബത്തേരിയുടെ പഴയ പേര് 
ഗണപതി വട്ടം

ബത്തേരി കോട്ട സ്ഥാപിച്ചത് 
ടിപ്പുസുൽത്താൻ


മീൻമുട്ടി, സൂചിപ്പാറ, കാന്തൻ പാറ, ചെതലയം വെള്ളച്ചാട്ടങ്ങൾ സ്ഥിതിചെയ്യുന്ന ജില്ല 
വയനാട്

ഇന്ത്യയിലെ ആദ്യത്തെ മണൽ നിർമിത അണകെട്ട് 
ബാണാസുര സാഗർ അണകെട്ട്

കേരളത്തിലെ ഏക പ്രകൃതി ദത്ത അണക്കെട്ട്
ബാണാസുര സാഗര്(വയനാട്)

ഇന്ത്യയിലെ ഏറ്റവും വലിയ പ്രകൃതി ദത്ത ഭൂഗര്ഭ ഡാം?
ബാണാസുര സാഗർ

ഏഷ്യയില് വലിപ്പത്തില് രണ്ടാം സ്ഥാനത്ത് നില്ക്കുന്ന ഭൂഗര്ഭ ഡാം - ബാണാസുര സാഗർ

അപൂർവ ഇനത്തില് പെട്ട പക്ഷികള്ക്ക് പ്രസിദ്ധമായ വയനാട്ടിലെ പ്രദേശം പക്ഷിപാതാളം

പക്ഷി പാതാളം സ്ഥിതിചെയ്യുന്ന മലനിര 
ബ്രഹ്മഗിരി

വയനാട്ടിലെ ആദ്യ ജലസേചന പദ്ധതി
കാരാപ്പുഴ

ഇന്ത്യയിൽ ആദ്യമായി സ്വർണ്ണ ഖനനം ആരംഭിച്ച ജില്ല
വയനാട്

പണിയ ആദിവാസി വിഭാഗക്കാരനായ കരിന്തണ്ടൻ കണ്ടെത്തിയതെന്നു വിശേഷിപ്പിക്കപ്പെടുന്ന കേരളത്തിലെ പ്രധാന മലമ്പാതയേത് 
വയനാട് ചുരം (താമരശ്ശേരി ചുരം എന്നറിയപ്പെടുന്നു)

വയനാട് ചുരം അഥവാ താമരശ്ശേരി ചുരം പൂർണമായും സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ് 
കോഴിക്കോട് 

വയനാട് ചുരം ഏത് ദേശീയ പാതയുടെ ഭാഗമാണ്?
എൻ .എച്ച് -766 (പഴയ പേര് എൻ .എച്ച് -212)

മൈസൂറിനേയും വയനാട്ടിനെയും ബന്ധിപ്പിക്കുന്ന ചുരം
താമരശ്ശേരി ചുരം (വയനാട് ചുരം )

മൈസൂരിലേക്കും ബാംഗ്ലൂരിലേക്കുമുള്ള അന്തര്‍സംസ്ഥാന പാതയായും വയനാട് ചുരം അറിയപ്പെടുന്നു

വയനാട്ടിലെ ശുദ്ധജലത്തടാകം 
പൂക്കോട് തടാകം

സമുദ്ര നിരപ്പിൽ നിന്നും ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന തടാകം 
പൂക്കോട്

വയനാട്ടിൽ കൂടി കിഴക്കോട്ട് ഒഴുകുന്ന നദി 
കബനി

കേരള ത്തിൽ നിന്നും കിഴക്കോട്ട് ഒഴുകുന്ന വലിയ നദിയാണ് 
കബനി

കേരളത്തിൽ നിന്ന് കർണാടകത്തിലേക്ക് ഒഴുകുന്ന നദി?
കബനി 

കേരളത്തിലെ ഏറ്റവും വലിയ നദീ ദ്വീപ് 
കുറവാ ദ്വീപ്

കേരളത്തിലെ നദീജന്യ ദ്വീപ് ?
കുറുവ ദ്വീപ് 

കുറുവ ദ്വീപ് ,ബാണാസുര സാഗർ ഡാം, എന്നിവ സ്ഥിതി ചെയ്യുന്ന നദി 
കബനി

പശ്ചിമ ഘട്ട മലനിരകളിൽ ഉത്ഭവിച്ച്, വയനാട്ടിലെ മാനന്തവാടി പുഴയുടെയും പനമരം പുഴയുടേയും സംഗമത്തിൽ വെച്ച് കബനിയെന്ന് പേരോട് കൂടി കിഴക്കോട്ടൊഴുകുന്നു.

ഡക്കാൻ പീഠഭൂമിയുടെ ഭാഗമായ കേരളത്തിലെ പ്രദേശം ഏത് ?
വയനാട്

Which dam is located in Karamanathodu, an offspring of the Kabini River ?
(A) Cheruthoni Dam
(B) Malankara Dam
(C) Banasurasagar Dam
(D) Pazhassi Dam

The wild life sanctuary which is a part of Nilagiri Biosphere Reserve ?
A) Chinnar
(B) Prambikkulam
(C) Muthanga
(D) Chulannur

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ