കേരള മുഖ്യമന്ത്രിമാർ: ആർ.ശങ്കർ
ആർ.ശങ്കർ
എസ്.എന്‍.ഡി.പിയുടെ പ്രവര്‍ത്തനങ്ങളിലൂടെയും മുഖ്യമന്ത്രി എന്ന നിലയിലും കേരളത്തില്‍ സാമൂഹിക നീതിക്കുവേണ്ടി പ്രവര്‍ത്തിച്ച ആധുനിക കേരളത്തിന്റെ ഗതിവിഗതികള്‍ രൂപപ്പെടുത്തിക്കൊണ്ട് സാമൂഹികരംഗം നിയന്ത്രിക്കുകയും നയിക്കുകയും ചെയ്യുന്നതില്‍ പ്രമുഖ പങ്കുവഹിച്ച വ്യക്തിയാണ് ആര്‍. ശങ്കര്‍
കേരളത്തിലെ മൂന്നാമത്തെ മുഖ്യമന്ത്രിയായിരുന്ന ആർ. ശങ്കർ 1909 ഏപ്രിൽ 30ന് കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിലെ പുത്തൂരിൽ ജനിച്ചു. പുത്തൂർ പ്രാഥമിക വിദ്യാലയത്തിലും, പീന്നീടു് കൊട്ടാരക്കര ഇംഗ്ലീഷ് വിദ്യാലയത്തിലും പഠിച്ചു. 1924-ൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദവും, തിരുവനന്തപുരം ലോ കോളെജിൽ നിന്ന് നിയമ ബിരുദവും നേടി. 1931ൽ ശിവഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പ്രധാനാദ്ധ്യാപകനായും 1936 മുതൽ അഭിഭാഷകനായി നിയമിതനായി. 1972 നവംബർ 6-ന് അന്തരിച്ചു.
1954 ൽ 'ദിനമണി ' പത്രം ആരംഭിച്ച വ്യക്തി?
ആർ.ശങ്കർ
മന്നത്ത് പത്മനാഭനുമായി ചേർന്ന് ഹിന്ദു മഹാമണ്ഡലത്തിന് രൂപം കൊടുത്ത നേതാവ്?
ആർ.ശങ്കർ
ഉപ മുഖ്യമന്ത്രി സ്ഥാനം വഹിച്ച ശേഷം മുഖ്യമന്ത്രിയായ ആദ്യ വ്യക്തി?
ആർ.ശങ്കർ
കേരളത്തിലെ ആദ്യത്തെ കോണ്ഗ്രസുകാരനായ മുഖ്യമന്ത്രി?
ആർ.ശങ്കർ
കൊല്ലം ജില്ലക്കാരനായ ആദ്യ കേരള മുഖ്യമന്ത്രി?
ആർ.ശങ്കർ
കേരളത്തിലെ രണ്ടാമത്തെ ധനമന്ത്രി?
ആർ.ശങ്കർ
കേരള നിയമസഭയിൽ ബജറ്റ് അവതരിപ്പിച്ച ആദ്യ മുഖ്യമന്ത്രി?
ആർ.ശങ്കർ
അവിശ്വാസ പ്രമേയത്തെ തുടർന്ന് രാജിവച്ച കേരള മുഖ്യമന്ത്രി?
ആർ.ശങ്കർ
ആർ.ശങ്കറിനെതിരെ അവിശ്വാസം അവതരിപ്പിച്ച വ്യക്തി?
പി.കെ. കുഞ്ഞ്
കോൺഗ്രസിന്റെ നയപരിപാടികളുമായി പൊരുത്തപ്പെടാത്ത ഹിന്ദു MLA മാരെ സംഘടിപ്പിച്ച് ഡമോക്രാറ്റിക് കോൺഗ്രസിന് രൂപം കൊടുത്ത നേതാവ്?
ആർ.ശങ്കർ
കൊല്ലത്തെ ശ്രീ നാരായണാ കോളേജ് (SN കോളേജ്) പടുത്തുയർത്തിയ വ്യക്തി?
ആർ.ശങ്കർ
SNDP യോഗം ജനറൽ സെക്രട്ടറി, കേരള മുഖ്യമന്ത്രി എന്നീ സ്ഥാനങ്ങൾ വഹിച്ച ഏക വ്യക്തി?
ആർ.ശങ്കർ
വിമോചന സമര കാലത്തെ KPCC പ്രസിഡൻറ്?
ആർ.ശങ്കർ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ