അഗ്നിപർവ്വതങ്ങൾ


                                  അഗ്നിപർവ്വതങ്ങൾ




അഗ്നിപർവ്വതം എന്ന പദം ഉത്ഭവിച്ചത് 'പാതാള ദേവൻ' എന്നർത്ഥം 'വൾക്കൻ' എന്ന പദത്തിൽ നിന്നാണ്

ഉരുകി തിളച്ച മാഗ്മ ഭൗമാന്തർഭാഗത്ത് നിന്നും പുറത്തേക്ക് പ്രവഹിക്കുന്ന ദ്വാരം അറിയപ്പെടുന്നത്
വെന്റ്(അഗ്നിപർവ്വതദ്വാരം

ഫലകങ്ങളുടെ ചലനത്തിന്റെ ഫലമായി ഉണ്ടാകുന്ന വിടവുകൾ വഴി മാഗ്മ ഭൂവൽക്കത്തിനു  പുറത്തു വന്നാണ് അഗ്നിപർവതകൾ സൃഷ്ടിക്കുന്നത്

അഗ്നിപർവ്വതത്തിന്റെ ഉപരിഭാഗത്ത് ഫണലിന്റെ ആകൃ തിയിൽ കാണപ്പെടുന്നത്
അഗ്നിപർവ്വതമുഖം

അഗ്നിപർവ്വത സ്ഫോടനത്തിന്റെ ഫലമായി സൃഷ്ടിക്കപ്പെടുന്ന ആഴത്തിലുള്ള ഗർത്തം
ക്രേറ്റർ (Crater)

അഗ്നിപർവ്വത മുഖത്ത് ജലം നിറഞ്ഞ് രൂപപ്പെടുന്ന തടാകങ്ങൾ
ക്രേറ്റർ തടാകങ്ങൾ

ഇന്ത്യയിലെ ക്രേറ്റർ തടാകം
ലോണാർ (മഹാരാഷ്ട്ര)

വലുപ്പമേറിയ അഗ്നിപർവ്വത മുഖങ്ങൾ
കാൽഡെറുകൾ (Calderas)

ലോകത്തിലെ ഏറ്റവും വലിയ കാൽഡെറ
ആസോ (ജപ്പാൻ)

അഗ്നിപർവ്വത പ്രദേശങ്ങളിൽ കാണപ്പെടുന്ന ഔഷധ ഗുണമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ചൂടു നീരുറവയെ വിളിക്കുന്നത്
സ്പാ

ഭൗമോപരിതലത്തിൽ ലാവ തണുത്തുറഞ്ഞ് രൂപപ്പെടുന്ന പീഠഭൂമി
ലാവാ പീഠഭൂമി

ലാവാ പീഠഭൂമിയ്ക്ക് ഉദാഹരണം
ഡക്കാൺ പീഠഭൂമി

അഗ്നിപർവ്വതങ്ങൾ മൂന്ന് വിധം

സജീവ അഗ്നിപർവ്വതം (Active Volcano)
നിദ്രയിലാണ്ടവ (Dormant Volcano),
നിർജ്ജീവ അഗ്നിപർവ്വതം (Extinct Volcano)

ഇടയ്ക്കിടെ സ്ഫോടനങ്ങളുണ്ടാകുന്ന അഗ്നി പർവ്വതങ്ങൾ
സജീവ അഗ്നിപർവ്വതങ്ങൾ

സജീവ അഗ്നിപർവ്വതങ്ങൾക്കുദാഹരണങ്ങൾ.
എറ്റ്ന (സിസിലി), ബാരൻ ദ്വീപുകൾ (ആൻഡമാൻ) കോട്ടോ പാക്സി (ഇക്വഡോർ),സ്ട്രോംബൊളി (ഇറ്റലി),ഫ്യൂജിയാമ (ജപ്പാൻ),മോണോലോവ ( ഹവായ്)

യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ സജീവ അഗ്നിപർവ്വതം
ഏറ്റ്ന (3200 മീറ്റർ)

സജിവങ്ങളായ അഗ്നിപർവ്വതങ്ങൾ ഉള്ള വ്യാഴത്തിൻ്റെ ഉപഗ്രഹം
അയോ

ഇന്ത്യയിലെ ഏക സജീവ അഗ്നിപർവ്വതം സ്ഥിതിചെയ്യുന്ന ദ്വീപ്
ബാരൻ ദ്വീപ്

ആന്റമാനിലെ ബാരന്‍ദ്വീപുകളിലെ അഗ്നിപര്‍വ്വതങ്ങള്‍ഏത് വിഭാഗത്തില്‍ ഉള്‍പ്പെടും സജീവം

ഇക്വഡോറിൽ സ്ഥിതി ചെയ്യുന്ന ഒരു സജീവഅഗ്നിപർവ്വതം?
എറ്റ്ന.

ചരിത്രാതീത കാലത്ത് പൊട്ടിത്തെറിച്ചതും ഇപ്പോൾശാന്തമായിരിക്കുന്നതുമായ അഗ്നിപർവ്വതങ്ങൾ?
നിദ്രയിലാണ്ടവ

സുഷുപ്തിയിലാണ്ട (നിദ്രയിലാണ്ട) അഗ്നിപർവ്വതങ്ങൾക്ക് ഉദാഹരണങ്ങൾ
വെസൂവിയസ്(ഇറ്റലി), കിളിമഞ്ചാരോ (ടാൻസാനിയ)

പൂർണ്ണമായും മാഗ്മയുടെ ഒഴുക്ക് നിലച്ചതും ഇനിയും സ്ഫോടനത്തിന് സാധ്യത ഇല്ലത്തതുമായ അഗ്നി പർവ്വതങ്ങളാണ്.?
നിർജ്ജീവ അഗ്നിപർവ്വതങ്ങൾ

നിർജ്ജീവ അഗ്നിപർവ്വതങ്ങൾക്ക് ഉദാഹരണം
മൗണ്ട് ആഷിധക്ക (ജപ്പാൻ), സുയിദ് വാൾ (നെതർലാന്റ്)

ആന്‍ഡമാനിലെ ഒരു നിര്‍ജ്ജീവ അഗ്നിപര്‍വ്വതം?
നാര്‍ക്കോണ്ടം.

ഇന്ത്യയിലെ ഏക നിർജീവ അഗ്നിപർവ്വതം സ്ഥിതിചെയ്യുന്ന ദ്വീപ്
നാർകോണ്ടം ദ്വീപ്

അഗ്നിപർവ്വത സ്ഫോടനഫലമായുണ്ടാകുന്ന ലാവ തണുത്ത് രൂപപ്പെടുന്ന ശിലയിൽ നിന്നും രൂപംകൊള്ളുന്ന മണ്ണിനം
കറുത്ത മണ്ണ്

ഒജോസ് ഡെൽ സലാടോ അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്ന രാജ്യം
ചിലി

പ്രധാന അഗ്നിപർവ്വതങ്ങൾ

മൗണ്ട് എറ്റ്ന - ഇറ്റലി

മൗണ്ട് സ്ട്രോംബോളി - ഇറ്റലി

മൗണ്ട് വെസൂവിയസ് - ഇറ്റലി

മോണോലോവ - ഹവായ് ദ്വീപുകൾ

മൗണ്ട് പോപ്പാ - മ്യാൻമർ

ചിംബോറാസോ - ഇക്വഡോർ

കോട്ടോപാക്സി - ഇക്വഡോർ

മൗണ്ട് ഫ്യൂജിയാമ - ജപ്പാൻ

സാന്തമരിയ - ഗോട്ടിമാല

മൗണ്ട് കിളിമഞ്ചാരോ - ടാൻസാനിയ

മൗണ്ട് മായോൺ - ഫിലിപ്പെൻസ്

പാരിക്യൂ റ്റിൻ - മെക്സിക്കോ

പിനാതുബോ -ഫിലിപ്പീൻസ്

ചിബോരാസോ -ഇക്വഡോർ

ഇസാൽകോ -എൻസാൽവഡോർ

ഫ്യൂജിയാമ- ജപ്പാൻ

മോണോലോവ -ഹവായ് ദ്വീപ്

ക്വോട്ടോപാക്‌സി - ഇക്വഡോർ

ക്രാക്കത്തോവ - ഇന്തോനേഷ്യ

ബാരൺ-ഇന്ത്യ

മെഡിറ്ററേനിയന്റെ ദീപസ്തംഭം'
സ്ട്രോംബൊളി

പസഫിക്കിന്റെ ദീപസ്തംഭം'
മൗണ്ട് ഇസാൽകോ

ഭൗമാന്തർ ഭാഗത്തിന് അതീവ താപത്താൽ ഉരുകി തിളച്ച് കിടക്കുന്ന ശീലാദ്രവ്യം
മാഗ്മ

ഭൗമാന്തരീക്ഷത്തിലെത്തുന്ന മാഗ്മ തണുത്തുറഞ്ഞുണ്ടാകുന്ന ശിലാദ്രവ്യം
ലാവ

ലോകത്തിലെ ഏറ്റവും കൂടുതൽ അഗ്നിപർവതങ്ങൾ കാണപ്പെടുന്നത് പസഫിക്കിന് ചുറ്റുമാണ്. * ലോകത്തിലെ ഏറ്റവും വലിയ അഗ്നിപർവതം ദക്ഷിണ പസഫിക്കിലെ താമുമാസിഫ് ആണ്.ഈ പ്രേദേശമാണ് റിംഗ് ഓഫ് ഫയർ എന്നറിയപ്പെടുന്നത്

1883 ഇന്തോനേഷ്യയിൽ നാശം വിതച്ച അഗ്നിപർവതമാണ്
ക്രാക്കത്തോവ

കിളിമാഞ്ചാരോ അഗ്‌നിപർവ്വതം ഏതു രാജ്യത്താണ്.
താൻസാനിയ

ഉറങ്ങുന്ന സുന്ദരി'' എന്നറിയപ്പെടുന്ന അഗ്നിപര്‍വ്വതം.?
ഇസ്ട്രാച്ചിയ ഹുവാതന്‍


ഇന്ത്യയിലെ സജീവമായ അഗ്നിപർവ്വതം?
ബാരൺ ദ്വീപ്.

മെഡിറ്റനേറിയൻ പ്രകാശ ഗോപുരംഎന്നറിയപ്പെടുന്നഅഗ്നിപർവ്വതം ?
മൗണ്ട് സ്ട്രോംബൊളി


ഇന്ത്യയിലെ ഏക അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നതെവിടെ?
(A) നിക്കോബാർ ദ്വീപ്
(B) ബാരൻ ദ്വീപ്
(C) ലക്ഷദ്വീപ്
(D) പോർട്ട് ബ്ലയർ


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ