ഡോ. പൽ‌പു-നവോത്ഥാനം











 ഡോ. പൽ‌പു


ഡോ. പൽ‌പു 1863 നവംബർ 2-നു കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ (പഴയ തിരുവിതാംകൂർ) പേട്ടയിൽസ്ഥിതിചെയ്യുന്ന നെടുങ്ങോട് എന്ന പേരുകേട്ട ഈഴവ കുടുംബത്തിൽ ജനിച്ചു ഡോക്ടറുംബാക്റ്റീരിയോളജി വിദഗ്ദ്ധനും ആധുനിക കേരളശില്പികളിലൊരാളുമായിരുന്ന പത്മനാഭൻ പല്പു. ഈഴവ സമുദായത്തിൽ പെട്ടയാളായതിനാൽ തിരുവിതാംകൂറിൽ സർക്കാർ ജോലി നിഷേധിക്കപ്പെട്ടതിനെ തുടർന്നുണ്ടായപ്രവർത്തനങ്ങളിലൂടെയാണ്‌ കേരളത്തിലെ സാമുദായിക പരിഷ്കരണത്തിന്റെ ആരാദ്ധ്യനേതാവായിത്തീർന്നത്



ഡോ.പി.പൽപ്പുവിന്റെ ജന്മസ്ഥലം എവിടെയാണ്?
പേട്ട (തിരുവനന്തപുരം)


ഈഴവ സമുദായത്തിൽ നിന്നുള്ള ആദ്യ മെഡി ക്കൽ ബിരുദധാരി ആര്? ഡോ.പി.പൽപ്പു


ഡോ.പി.പൽപ്പു സേവനം അനുഷ്ഠിച്ച നാട്ടുരാജ്യം ഏതാണ്?
മൈസൂർ

മൈസൂരിൽ പൽപ്പു സഹായിച്ച് പിന്നോക്ക സമു ദായമേതാണ്?
വാലിഗർ


ബാംഗ്ലൂരിൽ പ്ലേഗ് നിർമ്മാർജ്ജനത്തിന് നേതൃത്വം നൽകിയതാര്?
ഡോ.പി.പൽപ്പു


മലയാളി മെമ്മോറിയലിൽ മൂന്നാമതായി ഒപ്പ് വെച്ചത് ആര്?
ഡോ.പി.പൽപ്പു

കേരളത്തില്‍ ജാതി അടിസ്ഥാനത്തില്‍ ഉദ്യോഗസംവരണം വേണമെന്ന് ആദ്യം ആവശ്യപ്പെട്ടത് 1891ല്‍ സമര്‍പ്പിക്കപ്പെട്ട മലയാളി മെമ്മോറിയലിലൂടെയാണ്. കെ.പി. ശങ്കര മേനോന്‍ ഒന്നാം പേരു കാരനായി 10038 തിരുവിതാം കൂറുകാര്‍ ഒപ്പുവച്ച് അക്കൊല്ലം ജനുവരി 11-ാം തീയതി, മൂലംതിരുനാള്‍ രാമവര്‍മ്മ രാജാവിന് സമര്‍പ്പിക്കപ്പെട്ട മെമ്മോറാണ്ടമാണ് മലയാളി മെമ്മോറിയല്‍ എന്നറിയ പ്പെടുന്നത്.
ഉച്ചനീചത്വം ഒഴിവാക്കുവാനായി പതിനായിരം ഈഴവർ ഒപ്പുവെച്ച ഒരു ഭീമഹർജ്ജി സർക്കാരിനു സമർപ്പിക്കുവാൻ ഈ സമ്മേളനത്തിൽ തീരുമാനമായി. ഡോ. പൽപ്പു ഒപ്പുകൾ ശേഖരിക്കുവാനായി മുന്നിട്ടിറങ്ങി. 1896 സെപ്റ്റംബർ 3 നു സമർപ്പിച്ച ഈ ഭീമഹർജ്ജിയാണ് ‘ഈഴവ മെമ്മോറിയൽ’ എന്ന് അറിയപ്പെടുന്നത്.

ഡോ.പി.പൽപ്പുവിന്റെ നേതൃത്വത്തിൽ 1896-ൽ ശ്രീമൂലം തിരുനാളിന് സമർപ്പിച്ച ഹർജി ഏത്?
ഈഴവ മെമ്മോറിയൽ

ഈഴവരുടെ രാഷ്ട്രീയ പിതാവ് എന്ന് പൽപ്പുവിനെ വിശേഷിപ്പിച്ചത് ആരാണ്?
റിട്ടി ലൂക്കോസ്

ഇന്ത്യാ ചരിത്രത്തിലെ നിശബ്ദനായ വിപ്ലവകാരി എന്ന് പൽപ്പുവിനെ വിശേഷിപ്പിച്ചത് ആരാണ്?
സരോജിനി നായിഡു


ജനങ്ങളെ ആത്മീയവല്ക്കരിക്കാനും വ്യവസായ വൽക്കരിക്കാനും പൽപ്പുവിനെ ഉപദേശിച്ചത് ആര്?
സ്വാമി വിവേകാനന്ദൻ

ഡോ.പി.പൽപ്പുവിന്റെ പ്രധാനകൃതി ഏത്?
ട്രീറ്റ്മെന്റ് ഓഫ് തിയ്യാസ് ഇൻ ട്രാവൻകൂർ (തിരുവിതാംകൂറിലെ ഈഴവരോടുള്ള സമീപനം)

ഡോ.പി.പൽപ്പു സ്ഥാപിച്ച സംഘടനകൾ ഏവ?
ഈഴവ മഹാസഭ (ഗ്രേറ്റർ ഈഴവ അസോസിയേഷൻ), മലബാർ എക്കണോമിക് യൂണിയൻ

ഇന്ത്യ റിപ്പബ്ലിക് ആകുന്നതിന്റെ തലേദിവസം അന്തരിച്ച കേരളത്തിലെ പ്രമുഖ വ്യക്തി ആര്?
ഡോ.പി.പൽപ്പു

ശ്രീ നാരായണഗുരുവിനെ ഡോ. പല്‍പ്പു സന്ദര്‍ശിച്ച വര്‍ഷം
1895 (ബംഗ്ലൂരില്‍ വച്ച്)

. S.N.D.P യുടെ ആദ്യ ഉപാധ്യക്ഷന് ഡോ. പല്പ്പു

ആരുടെ പ്രേരണയാലാണ് ശ്രീനാരായണ ഗുരു എസ്.എന്‍.ഡി.പി സ്ഥാപിച്ചത്. ഡോ.പല്‍പ്പു


.13,176 പേർ ഒപ്പിട്ട ഈഴവ മെമ്മോറിയൽ 1896 ൽ ഡോ. പൽ പ്പു ആർക്കാണ് സമർപ്പിച്ചത് ?
ശ്രീമൂലം തിരുനാൾ

എസ്.എൻ.ഡി.പി യുടെ ആദ്യ വൈസ് പ്രസിഡന്‍റ്?
ഡോ.പൽപ്പു..

. മരണം:1950ജനുവരി 25.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ