CONSTITUTION (part 9) - പബ്ലിക് സർവീസ് കമ്മീഷൻ

UPSC

ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്റ്റ്(1919) പ്രകാരം 1926 ഒക്ടോബർ 1-നാണ് ഇന്ത്യയിൽ പബ്ലിക് സർവീസ് കമ്മീഷൻ നിലവിൽ വന്നത്. എന്നാൽ ഒരു ഫെഡറൽ സംവിധാനത്തിലുള്ള വിവിധ പബ്ലിക് സർവീസ് കമ്മീഷൻ രൂപീകരിക്കാൻ കാരണമായത് 1935 ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് ആണ്. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ വിവിധ സർവ്വീസുകളിലേയ്ക്ക് ഉദ്യോഗാർത്ഥികളെ മത്സരപരീക്ഷകൾ മുഖേന പ്രവേശിപ്പിയ്ക്കുകയെന്നതാണ് പ്രധാന ചുമതല. യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷനിലെ (UPSC) അംഗങ്ങളെ പ്രസിഡണ്ടും സംസ്ഥാനങ്ങളിലേത് ഗവർണറും നിയമിയ്ക്കുന്നു. ചെയർമാനെ കൂടാതെ 9 അംഗങ്ങൾ ഇപ്പോൾ നിലവിലുണ്ട്. അംഗങ്ങൾക്ക് 6 വർഷമോ അല്ലെങ്കിൽ 65 വയസോ ആണ് അംഗത്തിന്റെ കാലാവധി. 


മെറിറ്റ് സംവിധാനത്തിൻറെ കാവൽക്കാരൻ എന്നറിയപ്പെടുന്നത് 
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ സ്ഥാപിതമായത് 
1926

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് 
അനുഛേദം 315

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അംഗങ്ങളുടെ കാലാവധി 
6 വർഷം അഥവാ 65 വയസ്

സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ അംഗങ്ങളുടെ കാലാവധി 
6 വർഷം അഥവാ 62 വയസ്

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അംഗങ്ങളുടെ എണ്ണം 
11 (ചെയർമാൻ ഉൾപ്പെടെ)

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ആദ്യ ചെയർമാൻ 
സർ റോസ് ബാർക്കർ

യു പി എസ് സി അംഗങ്ങളെ നിയമിക്കുന്നത് 
പ്രസിഡൻറ്

യു പി എസ് സി അംഗങ്ങളെ നീക്കം ചെയ്യുന്നത് 
പ്രസിഡൻറ്

സംസ്ഥാന പി എസ് സി അംഗങ്ങളെ നിയമിക്കുന്നത് 
ഗവർണ്ണർ

സംസ്ഥാന പി എസ് സി അംഗങ്ങളെ നീക്കം ചെയ്യുന്നത് 
  ഗവർണ്ണർ

യു പി എസ് സിയിൽ അംഗമായ ആദ്യ മലയാളി 
കെ ജി അടിയോടി

തിരുവിതാംകൂർ പി എസ് സി സ്ഥാപിക്കുന്നത് 
1936 (കേരള പി എസ് സി ആയത് 1956 ഇൽ)

കേരളാ പി എസ് സിയുടെ ആദ്യ ചെയർമാൻ 
ഇ കെ വേലായുധൻ

കേന്ദ്ര സർക്കാർ ഓഫിസുകളിൽ മിഡിൽ, ലോവർ ലെവൽ തസ്തികകളിലേക്കുള്ള നിയമനം നടത്തുന്നത് 
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ

യു പി എസ് സിയുടെ നിലവിലെ ചെയർമാൻ 
ഡേവിഡ് ആർ സിംലിഹ്‌

കേരളാ പി എസ് സിയുടെ നിലവിലെ ചെയർമാൻ 
എം കെ സക്കീർ

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ