3.7കേരളത്തിലെ ജനകീയ മുന്നേറ്റങ്ങൾ
കേരളത്തിലെ ജനകീയ മുന്നേറ്റങ്ങൾ
1599➖ ഉദയം പേരൂർ സുന്നഹദോസ്
കേരളത്തിലെ നസ്രാണി ക്രിസ്ത്യാനികളെ കത്തോലിക്കാ സഭയിലേക്കു കൊണ്ടുവരാനായി ഗോവ ആസ്ഥാനമാക്കിയിരുന്ന പാശ്ചാത്യറോമൻ കത്തോലിക്കാ (ലത്തീൻ) സഭാപ്രതിനിധികൾ വിളിച്ചുചേർത്ത സഭാസമ്മേളനമാണ് ഉദയംപേരൂർ സുന്നഹദോസ് അഥവാ ഉദയംപേരൂർ സൂനഹദോസ്
1653➖ കൂനൻ കുരിശു സത്യപ്രതിജ്ഞ
1653-ൽ കേരളത്തിലെ മാർ തോമാ നസ്രാണികൾ തങ്ങളുടെ സഭയെ പോർച്ചുഗീസുകാരും ജെസ്യൂട്ട് പാതിരികളും റോമൻ പോപ്പിന്റെ കീഴിൽ വരുത്തുവാൻ നടത്തിയ പീഡകൾ കാരണമായി ഇനി മുതൽ തങ്ങളും പിൻഗാമികളും സാമ്പാളൂർ പാതിരിമാരുമായി ഒരുമിക്കുകയില്ല എന്ന് സത്യമെടുക്കുകയുണ്ടായി. ഇത് കൂനൻ കുരിശ് കലാപം എന്നും സംഭവം കൂനൻ കുരിശ് പ്രതിജ്ഞ എന്നും അറിയപ്പെടുന്നു. ഒരു പക്ഷേ വൈദേശിക താല്പര്യങ്ങളോട് എതിർപ്പ് പ്രകടിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ സംഘടിത ചെറുത്തു നില്പ് ഇതായിരിക്കാം എന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നുണ്ട്.
കൂട്ടം ചേർന്നു മട്ടാഞ്ചേരിയിലെ പഴയ കുരിശിന്റെ മുൻപിൽ കൂട്ടം ചേർന്ന് കുരിശിൽ തൊട്ട് പ്രതിജ്ഞയെടുക്കുവാൻ തീരുമാനിച്ചു. എന്നാൽ എല്ലവർക്കും ഒരേ സമയം കുരിശിൽ തൊടാൻ കഴിയാത്തതിനാൽ കുരിശിൽ ആലാത്തുകെട്ടി അതിൽ പിടിച്ചു സത്യം ചെയ്തു. ‘മേലാൽ ഈ വർഗ്ഗമുള്ള കാലത്തോളം സാമ്പാളൂർ പാതിരിമാരുടെ കീഴിൽ ഇരിക്കുകയില്ലയില്ല ’ എന്നായിരുന്നു ആ ചരിത്ര വാചകം [. സത്യം ചെയ്യുന്നതിനടയിൽ വിശ്വാസികൾ വലിക്കുന്ന ശക്തിയാൽ കുരിശു വളഞ്ഞു പോയി. ഈ സംഭവം കൂനൻ കുരിശു പ്രതിജ്ഞ എന്ന പേരിൽ പിന്നീട് അറിയപ്പെട്ടു
1697➖അഞ്ചുതെങ്ങ് കലാപം
ആറ്റിങ്ങൽ കലാപം - 1721
1721ലെ ആറ്റിങ്ങൽ കലാപം ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് എതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത പ്രക്ഷോഭമായി കണക്കാക്കുന്നു. ആറ്റിങ്ങൽ റാണിയുടെ അനുവാദത്തോടെ അഞ്ചുതെങ്ങിൽ ഇംഗ്ലീഷുകാർ നിർമ്മിച്ച കോട്ടയിൽ മേധാവിയായി എത്തിയ ഗിഫോർട്ടിന്റെ ധാർഷ്ട്യമാണ് കലാപത്തിന് കാരണമായി പറയുന്നത്. ആളുകൾ ഇംഗ്ലീഷ് സംഘത്തെ ആക്രമിച്ച് കൊലപ്പെടുത്തി. പിന്നീട് നാട്ടുകാർ കോട്ട വളഞ്ഞു. ആറുമാസത്തോളം ഉപരോധം തുടർന്നുവെന്നാണ് പറയുന്നത്. തലശ്ശേരിയിൽ നിന്നും ഇംഗ്ലീഷ് പട്ടാളം എത്തിയാണ് കലാപത്തെ അടിച്ചമർത്തിയത്.
പഴശ്ശി കലാപം - 1793 - 1805
പഴശ്ശി കലാപംകേരളത്തില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ ആദ്യം യുദ്ധം പ്രഖ്യാപിച്ച നാട്ടുരാജാക്കന്മാരിലൊരാളായിരുന്നു കേരളവര്‍മ പഴശ്ശിരാജ. ബ്രിട്ടീഷുകാര്‍ക്കെതിരേ നടത്തിയ ചെറുത്തുനില്‍പ്പുകള്‍ പരിഗണിച്ച് ഇദ്ദേഹത്തെ വീരകേരള സിംഹം എന്നാണ് അറിയപ്പെടുന്നത്.വയനാട് കൈയടക്കിയ ബ്രിട്ടീഷുകാര്‍ പിന്തുടര്‍ന്ന തെറ്റായ നികുതി നയങ്ങള്‍ക്കെതിരായുള്ള പ്രതിഷേധമായിരുന്നു ഒന്നാം പഴശ്ശിവിപ്ലവം.വയനാട് കൈയടക്കാന്‍ ബ്രിട്ടീഷുകാരെ അനുവദിക്കുകയില്ലെന്നും അവിടെ നികുതി പിരിക്കാനുള്ള നീക്കത്തെ പഴശ്ശി എതിര്‍ക്കുമെന്നും പ്രഖ്യാപിച്ചു. ഇതു രണ്ടാം പഴശ്ശി യുദ്ധത്തിനു കളമൊരുക്കി. ഈ സമരം പരാജയപ്പെട്ടു. പഴശ്ശി രാജ ജീവനൊടുക്കി
കുറിച്യർ ലഹള - 1812
1805-ലെ പഴശ്ശി കലാപത്തിനുശേഷം വയനാട് മേഖലയിലെ ബ്രിട്ടീഷ് തേർവാഴ്ചയും സാമ്പത്തിക ചൂഷണത്തിനുമെതിരെ ആദിവാസികൾ നടത്തിയ സായുധ കലാപമാണ് കുറിച്യർ ലഹള.
ചാന്നാർ ലഹള - 1859
മാറുമറയ്ക്കൽ സമരം -1859
-----------------------------------------
ശുചീന്ദ്രം സത്യാഗ്രഹം - 1926
കീഴരിയൂർ ബോംബ് കേസ് - 1942
1942 ൽ ക്വിറ്റ് ഇൻഡ്യാ സമരത്തോടനുബന്ധിച്ച് കേരളത്തിൽ നടന്ന പ്രസിദ്ധമായ ബോംബുകേസാണ് കീഴരിയൂർ ബോംബ് കേസ്.അഖിലേന്ത്യാ പൗരസ്വാതന്ത്ര്യസംഘത്തിന്റെ സെക്രട്ടറിയായ ഡോ. കെ. ബി. മേനോൻ ഇതിനായി സഹപ്രവർത്തകരുടെ സഹായത്തോടെ മലബാർ പ്രദേശത്തെ കീഴരിയൂർ എന്ന സ്ഥലത്ത് സംഘം ചേർന്ന് ഗൂഢാലോചന നടത്തി എന്ന പോലീസ് ആരോപണത്തെത്തുടർന്ന് ദീർഘകാലം ജയിൽവാസം അനുഭവിക്കേണ്ടിവന്നു.
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനപാദത്തിൽ നാടാർ സമുദായത്തിൽപ്പെട്ട സ്ത്രീകൾ മാറുമറയ്ക്കുന്നതു സംബന്ധിച്ച് തെക്കൻ തിരുവിതാംകൂറിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷമാണു ചാന്നാർ ലഹള എന്നറിയപ്പെടുന്നത്. മാറുമറയ്ക്കൽ സമരം, ശീലവഴക്ക്, മുലമാറാപ്പ് വഴക്ക്, മേൽശീല കലാപം, നാടാർ ലഹള എന്നീ പേരുകളിലും ഈ സമരം ചരിത്രരേഖകളിൽ പരാമർശിക്കപ്പെടുന്നു. നാടാർ സമുദായത്തിന്റെ മറ്റൊരു പേരാണ് ചാന്നാർ. ഹിന്ദുമതത്തിലെ നാടാർ സമുദായത്തിൽപ്പെട്ട സ്ത്രീകൾ ക്രിസ്തുമതം സ്വീകരിച്ചശേഷം മാറുമറച്ചുനടന്നതിനെതിരെ സവർണ്ണഹിന്ദുക്കൾ നടത്തിയ അക്രമവും അതിനുള്ള പ്രതികരണവുമാണ് ഈ ലഹളയിലെ പ്രധാന സംഭവങ്ങൾ. സ്വാതന്ത്ര്യ പൂർവ കേരളത്തിൽ അരങ്ങേറിയ ആദ്യത്തെ മനുഷ്യാവകാശ സമരങ്ങളിലൊന്നായി ഈ ലഹള വിലയിരുത്തപ്പെടുന്നു.
അക്കാലഘട്ടത്തിൽ സവർണ്ണ സ്ത്രീകൾക്കുമാത്രമേ നന്നായി വസ്ത്രം ധരിക്കുവാനും, ആഭരണങ്ങൾ ധരിക്കുവാനും അവകാശമുണ്ടായിരുന്നുള്ളു. താഴ്ന്ന ജാതികളിൽപ്പെട്ട സ്ത്രീകൾക്ക് ഇത്തരം അവകാശങ്ങൾ നിഷേധിക്കപ്പെട്ടിരുന്നു, മാത്രവുമല്ല ഈഴവർ, ചാന്നാർ, പുലയർ,കുറവർ, പറയർ തുടങ്ങിയ ജാതിയിൽപ്പെട്ട സ്ത്രീകൾക്ക് മേൽജാതിക്കാരുടെ മുമ്പിൽ മാറുമറക്കാനുള്ള അവകാശവുമുണ്ടായിരുന്നില്ല.
പണ്ടാരപാട്ട വിളംബരം 1865
കുടിയാന് സർക്കാർ വക പാട്ടവസ്തുക്കളുടെ മേൽ അവകാശം സ്ഥിരപ്പെടുത്തി കൊടുത്തുകൊണ്ട് 1865ൽ ആയില്യം തിരുനാൾ പുറപ്പെടുവിച്ച വിളംബരം : പണ്ടാരപാട്ട വിളംബരം പണ്ടാരപാട്ട വിളംബരം "തിരുവിതാംകൂറിലെ കർഷകരുടെ മാഗ്ന കാർട്ട" എന്നറിയപ്പെടുന്നു
മലയാളി മെമ്മോറിയൽ - 1891
കുടിയാന് സർക്കാർ വക പാട്ടവസ്തുക്കളുടെ മേൽ അവകാശം സ്ഥിരപ്പെടുത്തി കൊടുത്തുകൊണ്ട് 1865ൽ ആയില്യം തിരുനാൾ പുറപ്പെടുവിച്ച വിളംബരം : പണ്ടാരപാട്ട വിളംബരം പണ്ടാരപാട്ട വിളംബരം "തിരുവിതാംകൂറിലെ കർഷകരുടെ മാഗ്ന കാർട്ട" എന്നറിയപ്പെടുന്നു
മലയാളി മെമ്മോറിയൽ - 1891
ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്ത് തിരുവിതാംകൂറിൽ ഉയർന്ന ഔദ്യോഗിക സ്ഥാനങ്ങളിൽ മലയാളികൾക്ക് പ്രാധാന്യം വേണമെന്ന ആവശ്യവുമായി 1891 ജനുവരിമാസം അന്നത്തെ മഹാരാജാവിന് നൽകിയ നിവേദനമാണ് മലയാളി മെമ്മോറിയൽ .തിരുവിതാംകൂർ തിരുവിതാംകൂർകാർക്ക് എന്ന ആശയത്തിന്റെ ഉപജ്ഞാതാവായ ബാരിസ്റ്റർ ജി.പി.പിള്ള, കെ.പി. ശങ്കരമേനോൻ, സി.വി. രാമൻപിള്ള തുടങ്ങിയവരുടെ നേതൃത്വത്തിൽ 10028 പേരുടെ ഒപ്പ് ശേഖരിച്ച് മഹാരാജാവിനു നൽകി .
വില്ലുവണ്ടി യാത്ര - 1893
രാജപാതയില്‍ അവര്‍ണര്‍ക്ക് നടക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ അവകാശം നിയമപരമായി സ്ഥാപിച്ചുകിട്ടുന്നതിനായിരുന്നു ബാലരാമപുരത്ത് അയ്യന്‍കാളിയുടെ വില്ലുവണ്ടി യാത്ര.
ഈഴവ മെമ്മോറിയൽ - 1896
ഈഴവ സമുദായത്തിൽ പെട്ടയാളായതിനാൽ തിരുവിതാംകൂറിൽ സർക്കാർ ജോലി നിഷേധിക്കപ്പെടരുതെന്ന് ആവശ്യപ്പെട്ട് 1896 സെപ്റ്റംബർ 3 നു സമർപ്പിച്ച ഈ ഭീമഹർജ്ജിയാണ് 'ഈഴവ മെമ്മോറിയൽ' എന്ന് അറിയപ്പെടുന്നത്.13,176 ഈഴവർ ഒപ്പിട്ട് പല്പുവിന്റെ നേതൃത്വത്തിൽ സമർപ്പിച്ച മഹാനിവേദനമാണിത്
തൊണ്ണൂറാമാണ്ടു ലഹള - 1915
വിദ്യാഭ്യാസ അവകാശത്തിനു വേണ്ടി അയ്യന്‍ കാളി നടത്തിയ ഊരൂട്ടമ്പലം പ്രക്ഷോഭം കേരള നവോത്ഥാന ചരിത്രത്തിലെ ജ്വലിക്കുന്ന അദ്ധ്യായമാണ്തിരുവനന്തപുരം ഊരുട്ടമ്പലം ഗ്രാമത്തിൽ ദളിത് പെൺകുട്ടിയെ സ്കൂളിൽ ചേർക്കാൻ കൊണ്ടുവന്നപ്പോൾ സവർണ്ണജാതിക്കാർ സ്കൂൾ തീയിട്ടു നശിപ്പിച്ചതിനെ തുടർന്നുണ്ടായ പ്രക്ഷോഭമാണ് തൊണ്ണൂറാമാണ്ട് ലഹള. . 1915(കൊല്ലവർഷം 1090)ൽ നടന്ന തൊണ്ണൂറാമാണ്ട് സമരം പുലയ ലഹള, ഊരുട്ടമ്പലം ലഹള എന്നിങ്ങനെയും അറിയപ്പെടുന്നു.
കല്ലുമാല സമരം - 1915
കല്ലയും മാലയും ഉപേക്ഷിച്ചുമാന്യമായി മേൽവസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യത്തിനുമായി കേരളത്തിലെ ദളിത് സ്ത്രീകൾ അയ്യൻകാളിയുടെ നേതൃത്വത്തിൽ നടത്തിയ സമരമാണിത്
മലബാർ കലാപം - 1921
വാഗൺ ട്രാജഡി - 1921
വൈക്കം സത്യാഗ്രഹം - 1924
ഇന്ത്യയിൽ അയിത്തോച്ചാടനത്തിനെതിരെയുള്ള ആദ്യ സംഘടിതസമരം.
വൈക്കം സത്യാഗ്രഹത്തിന്റെ നേതാവ്
TK മാധവൻ.
വൈക്കം സത്യാഗ്രഹസമരസമിതി സെക്രട്ടറി
K കേളപ്പൻ.
1923ലെ മൗലാന മുഹമ്മദലി അധ്യക്ഷനായ കാക്കിനഡ കോൺഗ്രസ് സമ്മേളനത്തിൽ വൈക്കം സത്യാഗ്രഹപ്രമേയം അവതരിപ്പിച്ചത്
TK മാധവൻ.
വൈക്കം സത്യാഗ്രഹത്തിന്റെ മുഖ്യ ലക്ഷ്യം
"വൈക്കം മഹാദേവ ക്ഷേത്രത്തിലേക്കുള്ള പൊതുവഴികളിലൂടെ സഞ്ചരിക്കാൻ സർവ്വജനവിഭാഗങ്ങൾക്കും അനുവാദം നൽകുക".
വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം നൽകിയവർ:
ടി കെ മാധവൻ, കെ കേളപ്പൻ, സി വി കുഞ്ഞിരാമൻ, കെ പികേശവമേനോൻ
വൈക്കം സത്യാഗ്രഹം നടന്ന ജില്ല
കോട്ടയം
ആരംഭിച്ചത്
1924 മാര്ച്ച് 30
അവസാനിച്ചത്
1925 നവംബർ23
603 ദിവസം നീണ്ടു നിന്നു
അയിത്ത നിർമാർജനത്തിനായി ഇന്ത്യയിൽ ആദ്യം നടന്ന സംഘടിത കലാപം
ഗാന്ധിജിയുടെ 2-ആം കേരളം സന്ദർശനത്തിന് കാരണമായ സത്യാഗ്രഹം
ഗാന്ധിജി രണ്ടാമത് കേരളം സന്ദർശിച്ചത് -1925
വൈക്കം ഹീറോ എന്നറിയപ്പെടുന്നത് - ഇ. വി.രാമസ്വാമി നയ്ക്കർ
സത്യഗ്രഹത്തോടനുബന്ധിച്ചു സവർണ്ണജാത നടത്തിയത് -മന്നത്ത് പദ്മനാഭൻ
ശുചീന്ദ്രം സത്യാഗ്രഹം - 1926
കേരള ഉപ്പ് സത്യാഗ്രഹം - 1930
യാചനായാത്ര - 1931
ഗുരുവായൂർ സത്യാഗ്രഹം - 1931
നിവർത്തന പ്രക്ഷോഭം - 1932
ക്ഷേത്രപ്രവേശന വിളംബരം - 1936
പട്ടിണി ജാഥ - 1936
ഉത്തരവാദ ഭരണ പ്രക്ഷോഭം - 1938
മൊറാഴ സമരം - 1940
കയ്യൂർ സമരം - 1941
കീഴരിയൂർ ബോംബ് കേസ് - 1942
1942 ൽ ക്വിറ്റ് ഇൻഡ്യാ സമരത്തോടനുബന്ധിച്ച് കേരളത്തിൽ നടന്ന പ്രസിദ്ധമായ ബോംബുകേസാണ് കീഴരിയൂർ ബോംബ് കേസ്.അഖിലേന്ത്യാ പൗരസ്വാതന്ത്ര്യസംഘത്തിന്റെ സെക്രട്ടറിയായ ഡോ. കെ. ബി. മേനോൻ ഇതിനായി സഹപ്രവർത്തകരുടെ സഹായത്തോടെ മലബാർ പ്രദേശത്തെ കീഴരിയൂർ എന്ന സ്ഥലത്ത് സംഘം ചേർന്ന് ഗൂഢാലോചന നടത്തി എന്ന പോലീസ് ആരോപണത്തെത്തുടർന്ന് ദീർഘകാലം ജയിൽവാസം അനുഭവിക്കേണ്ടിവന്നു.
പുന്നപ്ര വയലാർ സമരം - 1946
കരിവെള്ളൂർ സമരം - 1946
കുട്ടംകുളം സമരം - 1946
തോൽവിറക് സമരം - 1946
പാലിയം സത്യാഗ്രഹം -1947-48
മയ്യഴി വിമോചനം - 1954
ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിൽ നടന്ന ആദ്യ കലാപം.
ആറ്റിങ്ങൽ കലാപം
പഴശ്ശി കലാപം അടിച്ചമർത്തിയ ബ്രിട്ടീഷ് സബ് കളക്ടർ ആരായിരുന്നു.
തോമസ് ഹാർവേ ബാബർ.
കേരളസിംഹം\പുരളിശമ്മൻ എന്നറിയപ്പെടുന്നത്.
കേരളവർമ്മ പഴശ്ശിരാജ.
പഴശ്ശിരാജയെ കേരളസിംഹം എന്ന് വിശേഷിപ്പിച്ചത്.
സർദാർ കെ എം പണിക്കർ.
മലയാളി മെമ്മോറിയൽ (1891), ഒന്നാം ഈഴവ മെമ്മോറിയൽ(1896) എന്നിവ സമർപ്പിക്കപ്പെട്ട തിരുവിതാംകൂർ രാജാവ്
ശ്രീമൂലം തിരുനാൾ
വില്ലുവണ്ടി യാത്ര' നടത്തിയ നവോത്ഥാന നായകന്‍.
അയ്യങ്കാളി
മലബാറിൽ ക്വിറ്റ് ഇൻഡ്യാ സമരവുമായി ബന്ധപ്പെട്ട് നടന്ന പ്രധാന സംഭവം. കീഴരിയൂർ ബോംബ് കേസ്.
മലബാറിൽ ക്വിറ്റ് ഇൻഡ്യാ സമരവുമായി ബന്ധപ്പെട്ട് നടന്ന പ്രധാന സംഭവം. കീഴരിയൂർ ബോംബ് കേസ്.
1.Who submitted “Ezhava Memorial” to Travancore Maharaja in 1896 ?
A) Dr. Palpu
B) G.P. Pillai
C) Muhammed Abdul Rahiman
D) Swadeshabhimani Ramakrishnapilla
A) Guruvayoor Satyagraham
B) Paliyam Satyagraham
C) Channar Agitation
D) Vaikkom Satyagraha
(A) P.K. Shankara Menon
(B) C.K. Krishna Pillai
(C) C. Kesavan
(D) Dr. Palpu
4.തിരുവിതാംകൂർ കർഷകരുടെ മാഗ്നാകാർട്ട എന്നു വിശേഷിപ്പിക്കുന്ന പ്രഖ്യാപനം ഏത്?
(A) അടിമ വ്യാപാര നിരോധന
(B) പണ്ടാരപാട്ട വിളംബരം
(C) ജന്മി കുടിയാൻ നിയമം
(D) ക്ഷേത്രപ്രവേശന വിളംബരം
5.ആറ്റിങ്ങൽ കലാപം നടന്ന വർഷം ഏത്?
(A) 1771
(B) 1721
(C) 1712
(D) 1717
6. Kallumala agitation was organized by
(A) Vaghbhatananda
(B) Vaikunda Swamikal
(C) Ayyankali
(D) Chattampi Swamikal
Junior Instructor -Food Beverages -Industrial Training,
Date of Test : 27/02/2019
.7.Breast Cloth agitation is also known as
(A)Nivarthana agitation
(B)Abstention agitation
(C) Channar agitation
(D) Students agitations
Junior Instructor -Food Beverages -Industrial Training,
Date of Test : 27/02/2019
ചുവടെ ചേർത്തവയിൽ ആറാട്ടുപുഴ വേലായുധപ്പണിക്കരുമായി ബന്ധപ്പെട്ട സമരം
: (A) കല്ലുമാല സമരം.
(B) ചാന്നാർ ലഹള. -
C) മുക്കുത്തി സമരം -.
(D) തൊണ്ണൂറാമാണ്ട് സമരം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ